ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി, മലയാളത്തിന്റെ അഭിമാനമായി ടേക്ക് ഓഫ്....

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മലയാളത്തിന്‍റെ അഭിമാനമായി പാര്‍വ്വതി, ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടി | filmibeat Malayalam

  പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം പാർവതിയ്ക്ക്. ടേക്ക് ഓഫിലെ അഭിനയത്തിനാണ് പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചത്. ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ഏകചിത്രമായിരുന്നു മഹേഷ് നാരായണന്റെ ടേക്ക് ഓഫ്.

  parvathy

  ചലച്ചിത്രമേളയിൽ നിറഞ്ഞസദസിലായിരുന്നു ടേക്ക് ഓഫ് പ്രദർശിപ്പിച്ചത്. 2014ലെ ആഭ്യന്തര യുദ്ധത്തിൽ ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ടേക്ക് ഓഫിലെ കഥ. ചിത്രത്തിൽ സമീറയെന്ന കേന്ദ്രകഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചിരുന്നത്. പാർവതിയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

  എസ്ഡിപിഐ നേതാവ് കെസി നസീറിനെ ചോദ്യം ചെയ്യും! നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും പരിശോധിക്കുന്നു...

  ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...

  കോഴിക്കോട് സ്വദേശിനിയായ പാർവതി, 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. എന്നു നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2015ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരവും പാർവതിയെ തേടിയെത്തി.

  English summary
  iffi 2017, parvathy bagged best actress award.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്