കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ദീപക് മിശ്ര പുറത്തായേക്കും... ഇംപീച്ച്മെന്‍റിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പുവെച്ചെന്ന്

  • By Desk
Google Oneindia Malayalam News

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാനുള്ള നീക്കത്തിന് പ്രതിപക്ഷം നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ പ്രതിപക്ഷ പാര്‍ട്ടികളിലെ 50 എംപിമാരുടെ കൈയ്യൊപ്പോടെ രാജ്യസഭയില്‍ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കാന്‍ ധാരണയായതായാണ് സൂചന. നേരത്തേ സിപിഎം നീക്കത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയാതായാണ് വിവരം.

dipak

50 എംപിമാരുടെ പിന്തുണയാണ് ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യം. എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുമെന്നുമുള്ള കാര്യം എന്‍സിപി നേതാവും അഭിഭാഷകനുമായ മജത് മേമോന്‍ ആണ് മാധ്യമങ്ങളോട് പറഞ്ഞത്.

വിവിധ വിഷയങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് 4 ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ജുഡീഷ്യറിയിലെ പൊട്ടിത്തെറി പുറംലോകം അറിഞ്ഞത്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദീപക് മിശ്ര ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ചായിരുന്നു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളമനം നടത്തിയത്.

English summary
In a significant development, several opposition parties have reportedly come together to sign an impeachment proceeding against Chief Justice of India Dipak Misra. According to several media reports,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X