കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശോചനാലയ'പരസ്യം കൊണ്ടൊന്നും കാര്യമില്ല; ഗുജറാത്തുകാര്‍ക്ക് ടോയ്‌ലറ്റിനേക്കാളും'ആവശ്യം'മൊബൈല്‍ ഫോണ്‍

  • By Pratheeksha
Google Oneindia Malayalam News

അഹമ്മദാബാദ്:ശൗചനാലയങ്ങള്‍ നിര്‍മ്മിക്കൂ ശുചിത്വം ഉറപ്പു വരുത്തൂ എന്നുളള പരസ്യമൊന്നും ഗുജറാത്തുകാരെ കാണിച്ചിട്ടു പ്രയോജനമില്ലെന്നു തോന്നുന്നു. മൊബൈലിലാണ് ഇവര്‍ക്കു ക്രേസ്. 2014 ലെ എസ് ആര്‍ എസ് സര്‍വ്വേ അനുസരിച്ച് ഗുജറാത്തിലെ 98.3 ശതമാനം ആളുകള്‍ക്കും മൊബൈല്‍ കണക്ഷന്‍ ഉണ്ട് .പക്ഷേ വെറും 69.8 ശതമാനം പേരുടെ വീടുകളില്‍ മാത്രമാണ് ടോയ്‌ലറ്റ് ഉള്ളത്. അതില്‍ വെളളത്തിനു സൗകര്യമുള്ളവ 61.3 ശതമാനവും.

സംസ്ഥാനത്തെ 6.18 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 25 ശതമാനവും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നവരുമാണ്. ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 12,000 രൂപ ഗ്രാന്റ് അനുവദിക്കുന്നുണ്ട്. പക്ഷേ ഗ്രാന്റ് വാങ്ങാന്‍ അധികമാരും മുന്നോട്ടുവരാറില്ലെന്നു അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ കണക്കനുസരിച്ച് 73.98 ശതമാനം വീടുകളിലാണ് ടോയ്‌ലറ്റുകളുള്ളത്.

mobile-24

ഗുജറാത്തില്‍ 64 കോടിരൂപയുടെ ഗോശാല ഒരുങ്ങുന്നുഗുജറാത്തില്‍ 64 കോടിരൂപയുടെ ഗോശാല ഒരുങ്ങുന്നു

സംസ്ഥാനത്ത് 18,000 ത്തോളം ഗ്രാമങ്ങളുണ്ടെങ്കിലും എല്ലാ വീടുകളിലും ടോയ്‌ലറ്റ് സൗകര്യമുള്ളമുളളത് 4,800 ഗ്രാമങ്ങളില്‍ മാത്രമാണ് . പക്ഷേ ഗ്രാമവാസികളില്‍ 95 ശതമാനത്തിലധികം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് ഗുജറാത്ത് ജനസംഖ്യ 6.4 കോടിയാണ്. മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 6.18 കോടിയും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ കണക്കു പ്രകാരമാണിത്.

ഗുജറാത്തിലെ ജനങ്ങള്‍ ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിനും കമ്പോളവസ്തുക്കളിലും വേഗം അകൃഷ്ടരാവുന്നവരാണെന്നും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം കുറച്ചുകാണുന്നവരാണെന്നും സോഷ്യോളജിസ്റ്റ് ഗൗരംഗ് ജാനി പറയുന്നു.

English summary
What is more important for the people of Gujarat: a toilet inside the house or a mobile phone? Far more people in Gujarat have access to a cellphone than to a toilet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X