കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ, പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

Google Oneindia Malayalam News

ന്യൂദല്‍ഹി: സഹയാത്രികക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ഈടാക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. കൂടാതെ പൈലറ്റിന്റെ ലൈസന്‍സും ഡി ജി സി എ റദ്ദാക്കി. മൂന്ന് മാസത്തേക്ക് ആണ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകി എന്ന കാരണത്താലാണ് എയര്‍ ഇന്ത്യക്ക് വന്‍ തുക പിഴ ചുമത്തിയിരിക്കുന്നത്.

2022 നവംബര്‍ 26 ന് ആയിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 72-കാരിയായ സ്ത്രീയുടെ മേല്‍ മദ്യലഹരിയില്‍ ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ മൂത്രമൊഴിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. താന്‍ പരാതിപ്പെട്ടിട്ടും തനിക്ക് സീറ്റ് മാറ്റി തരാന്‍ ജീവനക്കര്‍ തയ്യാറായില്ല എന്നും സഹയാത്രിക പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡി ജി സി എ നടപടി എടുത്തിരിക്കുന്നത്.

1

അതേസമയം തങ്ങളുടെ പിഴവ് അംഗീകരിക്കുന്നു എന്നും അവ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രസക്തമായ നടപടികള്‍ സ്വീകരിക്കും എന്നും ഡി ജി സി എ നടപടിക്ക് ശേഷം എയര്‍ ഇന്ത്യ പറഞ്ഞു. ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍-ഇന്‍-ഫ്‌ലൈറ്റ് സര്‍വീസുകള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴയും ഡി ജി സി എ ചുമത്തിയിട്ടുണ്ട്.

വാടക ഗര്‍ഭധാരണമല്ലാതെ മറ്റ് വഴിയില്ലായിരുന്നു... ആളുകളുടെ ആ കമന്റ് എന്നെ വേദനിപ്പിച്ചു; മനസ് തുറന്ന് പ്രിയങ്കവാടക ഗര്‍ഭധാരണമല്ലാതെ മറ്റ് വഴിയില്ലായിരുന്നു... ആളുകളുടെ ആ കമന്റ് എന്നെ വേദനിപ്പിച്ചു; മനസ് തുറന്ന് പ്രിയങ്ക

2

നേരത്തെ സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രക്ക് നാല് മാസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം നവംബര്‍ മാസത്തില്‍ നടന്ന സംഭവം ജനുവരി നാലിന് മാത്രമാണ് ഡി ജി സി എയുടെ ശ്രദ്ധയില്‍പ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. നവംബര്‍ 27 ന് തന്നെ സ്ത്രീ എയര്‍ ഇന്ത്യ ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 4 ന് മാത്രമാണ് എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയത്.

റൊണാള്‍ഡോയ്ക്ക് പാചകക്കാരനെ വേണം... ശമ്പളം ഒന്നും രണ്ടുമല്ല.. അഞ്ച് ലക്ഷം!!l; പക്ഷെ ആളെ കിട്ടാനില്ല; കാരണമിത്റൊണാള്‍ഡോയ്ക്ക് പാചകക്കാരനെ വേണം... ശമ്പളം ഒന്നും രണ്ടുമല്ല.. അഞ്ച് ലക്ഷം!!l; പക്ഷെ ആളെ കിട്ടാനില്ല; കാരണമിത്

3

പരാതിക്കാരിയും യുവാവും സംഭവം ഒത്തുതീര്‍പ്പാക്കി എന്നാണ് കരുതിയത് എന്നും അതിനാലാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നത് എന്നുമാണ് എയര്‍ ഇന്ത്യ ഇതിന് വിശദീകരണമായി പറഞ്ഞത്. എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍, ഇന്‍-ഫ്‌ലൈറ്റ് സര്‍വീസസ് ഡയറക്ടര്‍, ആ വിമാനത്തിലെ പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്ക് ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

'മുഖ്യമന്ത്രിക്ക് പാല് കുടിക്കാന്‍ പശു റഹ്‌മാന്റെ സംഗീതം കേള്‍ക്കണം'; ഇയാളെ ആരെന്ത് ചെയ്യാനാണെന്ന് ചെന്നിത്തല'മുഖ്യമന്ത്രിക്ക് പാല് കുടിക്കാന്‍ പശു റഹ്‌മാന്റെ സംഗീതം കേള്‍ക്കണം'; ഇയാളെ ആരെന്ത് ചെയ്യാനാണെന്ന് ചെന്നിത്തല

4

അതേസമയം തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് ശങ്കര്‍ മിശ്ര ചെയ്യുന്നത്. സ്ത്രീ സ്വയം മൂത്രമൊഴിച്ചതാണ് എന്നും ശങ്കര്‍ മിശ്ര പറഞ്ഞിരുന്നു. എന്നാല്‍ ഇത് തികച്ചും കെട്ടിച്ചമച്ചതാണ് എന്നും അയാളുടെ സ്വഭാവം തന്നെ നിന്ദ്യവും അപകീര്‍ത്തികരവുമാണ് എന്നുമായിരുന്നു സ്ത്രീ ഇതിന് മറുപടി പറഞ്ഞത്.

English summary
incident of urinating on the plane; Air India fined 30 lakhs, pilot's license suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X