ഡോക്‌ലാം:സൈനികോദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പരിഹാരമായില്ല!!അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികര്‍

Subscribe to Oneindia Malayalam

ദില്ലി: ഡോക്‌ലാം പ്രശ്‌നം പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍സ അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു. സിക്കിം അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലായി 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. കാര്യങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാരിലെ ഉയര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം ഇന്ത്യയുടേയും ചൈനയുടേയും സൈനികോദ്യോഗസ്ഥര്‍ നാഥുലായിലെ ബിഎംപി പോസ്റ്റില്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ച പരിഹാരം കാണാനാകാതെ അവസാനിച്ചു. കൂടുതല്‍ സൈനികരെ വിന്യസിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അതീവ ജാഗ്രത

അതീവ ജാഗ്രത

ഡോക്‌ലാം പ്രശ്‌നം പരിഹാരമില്ലാതെ നീളുന്നതിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗത്തുള്ള വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഡോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടില്ല.

വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല

വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല

കൂടുതല്‍ സൈനികരെ വിന്യസിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 45,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സൈനികരെ 9000 അടി ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടിക്കാഴ്ച നാഥുലായില്‍ വെച്ച്

കൂടിക്കാഴ്ച നാഥുലായില്‍ വെച്ച്

ഡോക്ലാം വിഷയത്തില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാലല്ലാതെ ചര്‍ച്ചക്കില്ലെന്ന കടുംപിടിത്തം ചൈന തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടേയും സൈനികോദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. നാഥുലായില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഏഴ് ആഴ്ച പിന്നിടുന്ന ഡോക്ലാം സംഘര്‍ഷത്തില്‍ സമാധാനപരമായ ചര്‍ച്ച ഇതുവരെയും നടക്കാത്ത സാഹചര്യത്തില്‍ സൈനികോദ്യോഗസ്ഥരുടെ കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിച്ചിരുന്നു. ഉയര്‍ന്ന തലത്തിലല്ലാതെയും ചര്‍ച്ച സാധ്യമാണെന്നതിന്റെ ഉദാഹരണം കൂടി ആയിരുന്നു ഇത്.

യുദ്ധമുണ്ടാക്കുന്നത് ഗ്ലോബല്‍ ടൈംസ്

യുദ്ധമുണ്ടാക്കുന്നത് ഗ്ലോബല്‍ ടൈംസ്

യുദ്ധമുണ്ടാകില്ലെന്നും യുദ്ധം നടത്തുന്നത് ഗ്ലോബല്‍ ടൈംസ് മാത്രമാണെന്നും ചൈനയുടെ ഭാഗത്തു നിന്നും ഒരുപാട് ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതു കൊണ്ട് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഇവരുടെ പക്ഷം.

India's army steps up troop level on China border: Report
 സമാധാനമില്ല

സമാധാനമില്ല

ചൈനീസ് മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കിക്കൊണ്ടും ഇന്ത്യയെ വിമര്‍ശിച്ചു കൊണ്ടും നിരന്തരം ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. യുദ്ധമില്ല, എന്നാല്‍ സമാധാനമില്ലാത്ത അവസ്ഥയിലാണ് അതിര്‍ത്തിയിലെ സൈനികര്‍.

English summary
India Deploys More Troops All Along China Border, Air Force on Alert in North East
Please Wait while comments are loading...