രജനികാന്ത് പ്രധാനമന്ത്രിയായാൽ എന്ത് സംഭവിക്കും? രാം ഗോപാൽ വർമ്മ പറയുന്നത് കേട്ടാൽ ഞെട്ടും...

  • Posted By: Desk
Subscribe to Oneindia Malayalam

വിവാദങ്ങളുടെ കളിത്തോഴനാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഏതെങ്കിലും തരത്തിൽ വിവാദങ്ങലിൽ എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം.

എന്തായാലും സംവിധായകന്റെ രജനിയെപ്പറ്റിയുള്ള ഈ അഭിപ്രായത്തില്‍ വലിയ ആത്മാര്‍ഥതയൊന്നും കാണേണ്ടതില്ലെന്നാണ് ചിലരുടെ പക്ഷം. മുന്‍പ് കാണാന്‍ അധികം ഭംഗിയൊന്നും ഇല്ലാത്ത രജനിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരാധകരുണ്ടായതെന്ന ആര്‍ജിവിയുടെ കമന്റ് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ആരാധകരെ ചോടി്പിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രിയാകണം

വിദ്യാഭ്യാസ മന്ത്രിയാകണം


തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കു വച്ചത്. എന്നാല്‍ ട്വീറ്റിനു വന്ന മറുപടികള്‍ രസകരമാണ് . നിങ്ങളെ വിദ്യാഭ്യാസമന്ത്രി ആക്കുകയാണ് വേണ്ടതെന്നും എങ്കില്‍ ആണ്‍കുട്ടികള്‍ സൂപ്പര്‍ ഹാപ്പിയായിരിക്കുമെന്നും തുടങ്ങി ആര്‍ജിവിയെ പരിഹസിച്ചും അല്ലാതെയും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്.

പുതിയ ചിത്രം

പുതിയ ചിത്രം

ആര്‍ജിവിയുടെ സ്വഭാവമനുസരിച്ച് രജനിയെ അദ്ദേഹം പ്രത്യേകതരത്തില്‍ പരിഹസിച്ചതാകാൻ വഴിയുണ്ടെന്നു തന്നെയാണ് ആരാധകരുടെ വാദം. അതേ സമയം തന്റെ വിവാദചിത്രം ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായുള്ള ചര്‍ച്ചയിലാണ് സംവിധായകന്‍.

അമേരിക്കൻ പോൺ താരം

അമേരിക്കൻ പോൺ താരം

അമേരിക്കന്‍ പോണ്‍ താരം മിയയെ നായികയാക്കിയുള്ള ഈ സിനിമ വന്‍ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചിരുന്നെങ്കിലും പ്രേക്ഷകരില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. രജനികാന്തിനെ കുറിച്ചുള്ള സംവിധാകന്റെ പരാമർശം കൂടി വരുമ്പോഴേക്കും കൂടുതൽ ആളുകൾ ശ്രദ്ധിക്കും.

ഇതിന് മുന്നിലെ ട്വീറ്റ്

ജനപ്രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ മിയ മൽക്കോവയ്ക്ക് പിന്നിലാണെന്ന അവകാശ വാദവുമായായിരുന്നു ഇതിനുമുമ്പേ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ജനപ്രീതിയിൽ മിയ മോദിയെക്കാൾ ബഹുദൂരം മുന്നിലാണെന്ന് അദ്ദേഹം സമർ‌ത്ഥിച്ചിരുന്നത്. ഇത് വൻ വാർത്താ പ്രാധ്ന്യം നേടുകയും ചെയ്തിരുന്നു.

English summary
Filmmaker Ram Gopal Varma says that India will become as powerful as America when superstar Rajinikanth becomes the Prime Minister of the country. "In the context of India's position in entire world of some 200 countries only when Rajinikanth becomes the PM of India is when India will become America by actually rising from 2.zero to 200. zero," Varma tweeted on Monday night.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്