ഇന്ത്യന്‍ സൈന്യം ശക്തം; ഏത് ഭീഷണിയും നേരിടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; ചൈനയ്ക്ക് മറുപടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ സേന ഏത് ഭീഷണിയും നേരിടാന്‍മാത്രം ശക്തമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സിക്കിം ബോര്‍ഡറില്‍ ചൈനയും ഇന്ത്യയും തമ്മില്‍ സൈനികനീക്കമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ പിന്‍മാറിയില്ലെങ്കില്‍ ഉടന്‍ സൈനിക നീക്കമുണ്ടാകുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

1948 മുതല്‍ പാക്കിസ്ഥാന്‍ കൈയ്യടക്കിവെച്ചിരിക്കുന്ന കാശ്മീരിന്റെ ഭാഗം തിരിച്ചുപിടിക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാജ്യസഭയില്‍ നടത്തിയ പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് രാജ്യം ഏതുവെല്ലുവിളിയും നേരിയാന്‍ ശക്തമാണെന്ന് മന്ത്രി അറിയിച്ചത്.

 arun-jaitley-defen

അയല്‍ രാജ്യങ്ങളില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ഇന്ത്യന്‍ സൈന്യം എല്ലായിപ്പോഴും ജാഗ്രതയിലാണ്. സൈനിക ശക്തിയില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. മുന്‍പ് യുദ്ധങ്ങളുണ്ടായതുപോലെയല്ല, ഇപ്പോള്‍ ഇന്ത്യ അതിശക്തമാണ്. ചിലര്‍ നമ്മുടെ രാജ്യത്തെ ലക്ഷ്യംവെക്കുന്നുണ്ട്. നമ്മുടെ സൈന്യം ലോകോത്തരമാണ്. സൈനികര്‍ മികച്ച പരിശീലനം ലഭിച്ചവരാണെന്നും മന്ത്രി പറഞ്ഞു.

തുടക്കത്തില്‍ നമ്മള്‍ തകര്‍ച്ചയെ നേരിട്ടിരുന്നു. നമ്മുടെ അയല്‍ക്കാര്‍ കാശ്മീര്‍ ലക്ഷ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിഭജനം ഇന്നും രാജ്യം മറന്നിട്ടില്ല. ഇന്ത്യയ്ക്ക് നഷ്ടമായ കാശ്മീരിന്റെ ഭാഗം തിരിച്ചുപിടിക്കാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നെന്നും മന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

English summary
Indian forces strong enough to meet any challenge, says Arun Jaitley
Please Wait while comments are loading...