കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മാന്ദ്യം പ്രതീക്ഷിക്കാം; പ്രവചനവുമായി ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ചുരുങ്ങുമെന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്.

Google Oneindia Malayalam News
imf

ദില്ലി: ഇന്ത്യയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ കുറിച്ച് പ്രവചിച്ച് ആന്താരാഷ്ട്ര നാണയ നിധി ( ഐ എം എഫ് ) രംഗത്ത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ചില മാന്ദ്യം പ്രതീക്ഷിക്കുന്നന്നൊണ് ഐ എം എഫ് പ്രവചിക്കുന്നത്. മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ചുരുങ്ങുമെന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്.

കൂടാതെ ആഗോള സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും ഐ എം എഫ് പ്രതീക്ഷ പങ്കുവച്ചു. ആഗോള വളര്‍ച്ച 2022 ല്‍ കണക്കാക്കിയ 3.4 ശതമാനത്തില്‍ നിന്ന് 2023 ല്‍ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ല്‍ 3.1 ശതമാനമായി ഉയരുമെന്നും ഐ എം എഫ് ചൊവ്വാഴ്ച പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിന്റെ അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചുള്ള സാമ്പത്തിക വളര്‍ച്ച പ്രവചനങ്ങള്‍ ഞങ്ങളുടെ ഒക്ടോബര്‍ ഔട്ട്‌ലുക്കില്‍ മാറ്റമില്ലെന്നാണ് ചീഫ് ഇക്കണോമിസ്റ്റും ഐ എം എഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറി - ഒലിവിയര്‍ ഗൗറിഞ്ചാസ് പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അത് മാര്‍ച്ച് വരെ നീണ്ടു നിക്കും . എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് 6.1 ശതമാനമായി കുറഞ്ഞ് ഒരു മാന്ദ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം: രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്യുംബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം: രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്യും

ഇന്ത്യയുടെ വളര്‍ച്ച 2022-ല്‍ 6.8 ശതമാനത്തില്‍ നിന്ന് 2023-ല്‍ 6.1 ശതമാനമായി കുറയും, അതിനുശേഷം 2024-ല്‍ 6.8 ശതമാനമായി ഉയരുമെന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യയിലെ വളര്‍ച്ച 2023-ലും 2024- ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് .

English summary
International Monetary Fund Expect slowdown in India's next financial year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X