ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്‌സി പ്ലസ്ടു പരീക്ഷാഫലം തിങ്കളാഴ്ച, സിബിഎസ്ഇ ഫലം നാളെ...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ഐസിഎസ്ഇ പത്താം ക്ലാസ് ഫലവും, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലവും മെയ് 29 തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. www.cise.org എന്ന വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും ഫലം ലഭ്യമാകും. കേരളത്തില്‍ 142ഓളം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഫലം പ്രതീക്ഷിച്ചിരിക്കുന്നത്.

Read More: സെക്‌സ് ചാറ്റ് സേവനവും ഓഫര്‍ ചെയ്ത് ബിഎസ്എന്‍എല്‍! വലയില്‍ വീണവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം...

Read More: തൃശൂരില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം മെയ് 28 ഞായറാഴ്ച പ്രഖ്യാപിക്കും. ദില്ലി ഹൈക്കോടതി വിധി പ്രകാരം മോഡറേഷന്‍ മാര്‍ക്കും ഉള്‍പ്പെടുത്തിയാണ് സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്. നേരത്തെ മെയ് 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഫലപ്രഖ്യാപനം കോടതി ഇടപെടലിനെ തുടര്‍ന്നാണ് നീണ്ടുപോയത്.

student

സിബിഎസ്ഇ പ്ലസ് വണ്‍ പരീക്ഷാഫലം രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മെയ് 28 ഞായറാഴ്ച പ്രഖ്യാപിക്കുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം www.cbse.nic.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാം.

English summary
ISC, ICSE results to be declared on Monday, CBSE on Sunday.
Please Wait while comments are loading...