കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

Google Oneindia Malayalam News

ദില്ലി: തീവ്രവാദ സംഘടനായ ഐസിസുമായി ബന്ധമുള്ള മൂന്ന് മലയാളികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ദില്ലിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്.

സോഷ്യല്‍ മീഡിയയിലൂടെ പ്രതികള്‍ ഐസിസ് പ്രചാരണം നടത്തിയെന്നാണ് കേസ്. കൂടാതെ മുസ്ലീം യുവാക്കളെ ഐസിസിലേക്ക് അകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ട്. കാശ്മീരില്‍ ഐസിസ് ആശയ പ്രചാരണത്തിന് ശ്രമിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളാണ് അമീന്‍. റസീസായിരുന്നു ഇതിനായുള്ള പണം കണ്ടെത്തി നല്‍കിയത്. കാശ്മീര്‍ സ്വദേശിയായ മുഹമ്മദ് വക്കാറുമായി പ്രതികള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

isis

അതേസമയം, കഴിഞ്ഞ മാസം ഐസിസ് ബന്ധം ആരോപിച്ച് കേരളത്തില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായിയിരുന്നു കണ്ണൂര്‍ സ്വദേശികളായ യുവതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.ദില്ലിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമായെത്തിയ എന്‍ഐഎയുടേ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി ഐസിസ് ആശയങ്ങള്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി നല്‍കുന്ന വിവരം. ഇപ്പോള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ മുഷബ് അന്‍വര്‍ ഇവരുടെ കൂട്ടാളിയാണെന്നാണ് വിവരം.

പിടിയിലായ യുവതികള്‍ക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറഞ്ഞത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയ്ക്ക് സമീപത്തുള്ള ഇവരുടെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജമ്മു കശ്മീരിലേക്ക് പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ എഫ്ആആറില്‍ പറയുന്നുണ്ട്.

Recommended Video

cmsvideo
സമ്മതിക്കണം അഫ്‌ഗാനിലെ തട്ടമിട്ട ഈ തീപ്പൊരി പെണ്ണുങ്ങളെ..സധൈര്യം തോക്കിൻ മുനയിൽ | Oneindia Malayalam

ഐസിസുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാര്‍ച്ച് 15ന് രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളത്തിലെ എട്ടിടങ്ങളിലാണ് ഇതോടൊപ്പം റെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം, മലപ്പുറം, ജില്ലകളിലെ എട്ടിടങ്ങളിലും ബെംഗളൂരുവില്‍ രണ്ടിടത്തുമായിരുന്നു റെയ്ഡ് നടന്നത്.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

English summary
ISIS link: NIA files chargesheet against three Keralites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X