കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 ബുധനാഴ്ച ഫ്രഞ്ച് ഗയാന സ്‌പേസ് സെന്ററില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു.. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്.

ഫ്രാന്‍സിന്റെ ശക്തികൂടിയ വിക്ഷേപണ വാഹനമായി 'എരിയന്‍ 5' റോക്കറ്റാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.07-നും 3.23-നും ഇടയിലാണ് ഫ്രഞ്ച് ഗയാനയിലെ കൌറു വിക്ഷേപണത്തറിയില്‍ നിന്ന് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്.

ഇന്റര്‍നെറ്റ് വേഗം

ഇന്റര്‍നെറ്റ് വേഗം

ഗ്രാമീണ മേഖലയുടെ ഇന്റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11 ന്റെ പ്രാഥമിക ലക്ഷ്യം. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത.

ജിസാറ്റ് -11

ജിസാറ്റ് -11

ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തപ്പെടുന്നത്. ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്

1200 കോടി

1200 കോടി

പ്രവര്‍ത്തനക്ഷമമാകുന്നതോടെ ആശയവിനിമയ രംഗത്ത് ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗത കൈവരിക്കാന്‍ രാജ്യത്തിന് കഴിയും. 1200 കോടി രൂപ ചിലവായ ഉപഗ്രഹത്തിന്റെ കലാവാധി 15 വര്‍ഷമാണ്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്.

ജിസാറ്റ്-20

ജിസാറ്റ്-20

ജിസാറ്റ് ശ്രേണിയില്‍ ജിസാറ്റ് 19, ജിസാറ്റ് 29 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യ നേരത്തെ വിക്ഷേപിച്ചിരുന്നു. ശ്രേണിയിലെ അടുത്ത ഉപഗ്രഹമായി ജിസാറ്റ്-20 അടുത്തവര്‍ഷത്തോടെ ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിക്കും.

100 ജിബിപിഎസ്

100 ജിബിപിഎസ്

ജിസാറ്റ്-19, ജിസാറ്റ്-29, ജിസാറ്റ്-11 എന്നീ ഉപഗ്രഹങ്ങള്‍ക്ക് പിന്നാലെ ജിസാറ്റ്-20 കൂടി ഭ്രമണപഥത്തില്‍ എത്തുന്നത് കൂടി ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗത 100 ജിബിപിഎസ് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഈ വര്‍ഷം ആദ്യം

ഈ വര്‍ഷം ആദ്യം

ഈ വര്‍ഷം ആദ്യം മെയ് 26 ന് ജിസാറ്റിന്റെ വിക്ഷേപണം നടത്താനായിരുന്നു ഐഎസ്ആര്‍ഓ നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചില പിശകുകളും പോരായ്മകളും ശ്രദ്ധയടില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

ജി സാറ്റ്-6

ജി സാറ്റ്-6

മാര്‍ച്ച് 29ന് ഐഎസ്ആര്‍ഒ വിക്ഷേപിച്ച ജി സാറ്റ്-6എയുടെ നിയന്ത്രണം വൈകാതെ നഷ് ടമായിരുന്നു. ഈ ദൗത്യം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വിക്ഷേപണത്തിനായി ഏപ്രിലില്‍ ഫ്രഞ്ച് ഗയാനയിലെത്തിച്ച ജി സാറ്റ്-11 വിക്ഷേപിക്കാതെ ഫ്രഞ്ച് ഗയാനയില്‍ നിന്ന് തിരിച്ചെത്തിക്കുകയായിരുന്നു.

ഫ്രഞ്ച് ഗയാനയിലേക്ക്

ഫ്രഞ്ച് ഗയാനയിലേക്ക്

വിദഗ്ധ ശാസ്ത്രജ്ഞരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത് തിരിച്ചെത്തിച്ചത്. തുടര്‍ന്ന് ഇലക്ട്രിക് സര്‍ക്യൂട്ടില്‍ അടക്കം വീണ്ടും പരിശോധന നടത്തി സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന ഉറപ്പ് വരുത്തിയാണ് വീണ്ടും വിക്ഷേപണത്തിനായി ഫ്രഞ്ച് ഗയാനയിലേക്ക് അയച്ചത്.

ഉറപ്പു വരുത്താന്‍

ഉറപ്പു വരുത്താന്‍

ജി സാറ്റ്-6 ഭ്രമണപഥത്തിലെത്തിയ ശേഷം നിയന്ത്രണം നഷ്ടപ്പെടുകയും സിഗ്നലുകള്‍ ലഭ്യമാവാതാവുകയും ചെയ്തിരുന്നു. ഇതാണ് ജിസാറ്റ് 11 ന്റെ വിക്ഷേപണം വൈകിച്ചത്. ജി സാറ്റ്-6 ന്റെ ന്യൂനതകള്‍ ജി സാറ്റ്-11 നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ നീക്കം.

ഐഎസ്ആര്‍ഓ

ഐഎസ്ആര്‍ഓ

എല്ലാ പരിശോധനകള്‍ക്കുമൊടുവില്‍ വീണ്ടും ഫ്രാന്‍സില്‍ എത്തിച്ച ഉപഗ്രഹം നവംബര്‍ 30 ന് ഭ്രമണപഥത്തിലെത്തിക്കുമെന്നാണ് ഐഎസ്ആര്‍ഓ ചെയര്‍മാനായ കെ ശിവന്‍ അറിയിച്ചിരുന്നെങ്കിലും 5 ദിവസം കഴിഞ്ഞാണ് വിക്ഷേപണം നടന്നത്. ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പം ദക്ഷിണ കൊറിയയുടെ ഉപഗ്രഹവും ഏരിയന്‍ ഭ്രമണപഥത്തിലെത്തിച്ചു.

English summary
ISRO GSAT-11 SUCCESSFULLY LAUNCHED: ARIANE-5 ROCKET LIFTS INDIA'S HEAVIEST COMMUNICATION SATELLITE INTO ORBIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X