കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാട്ട് പ്രക്ഷോഭം; റെയില്‍വെ സ്‌റ്റേഷന്‍ തീയിട്ടു

Google Oneindia Malayalam News

ചാണ്ഢിഗഡ്: ഹരിയാനയില്‍ സംവരണാവശ്യവുമായി നടക്കുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ജിന്ദിലെ റെയില്‍വേ സ്‌റ്റേഷന്‍ അക്രമികള്‍ തീയിട്ടു. പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചു. പ്രതിഷേധം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്.

ജിന്ദ് ജില്ലയിലെ ബുദ്ധ ഖേര റെയില്‍വേ സ്റ്റേഷന്‍ തീയിട്ടത് പ്രക്ഷോഭത്തെ കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്. ഫര്‍ണിച്ചറുകളും റെക്കോര്‍ഡ് റൂമും കത്തി നശിച്ചു. സൈന്യം രാവിലെ ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. രാവിലെ ഉണ്ടായ ഗതാഗത തടസ്സങ്ങള്‍ നീക്കാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രക്ഷോഭ പ്രദേശങ്ങള്‍ സാധാരണ ഗതിയിലേക്ക് മാറുമെന്നും ഡിജിപി വൈപി സിംഗാള്‍ പറഞ്ഞു.

jat-community-protest-rohtak

സംസ്ഥാനത്തിന്റെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ ട്വീറ്റ് ചെയ്തു. റോത്തക്കിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പോലീസ്, സ്വകാര്യ വാഹനങ്ങള്‍ പ്രക്ഷോഭകാരികള്‍ നശിപ്പിച്ചു.

വടക്കു കിഴക്കന്‍ കര്‍ഷക സമൂഹമാണ് ജാട്ടുകള്‍. 1991ല്‍ വിപി സിംഗ് സര്‍ക്കാരിന്റെ കാലത്തുള്ള മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ സമയം മുതല്‍ ജാട്ട് വിഭാഗക്കാര്‍ സമരത്തിലാണ്. സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ ഒബിസി ലിസ്റ്റില്‍ ഇടം ആവശ്യപെട്ടാണ് ജാട്ടുകള്‍ സമരം നടത്തുന്നത്.

English summary
Jat protest: Railway station set on fire, Army conducts flag march in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X