കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതികള്‍ക്ക് ഉടന്‍ മറുപടി, തമിഴ്‌നാട്ടില്‍ അമ്മ കോള്‍ സെന്റര്‍ തുടങ്ങി

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച അമ്മ കാന്റീന് പിന്നാലെ അമ്മ കോള്‍സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും ഇനി ഉടന്‍ മറുപടി ലഭിക്കും. മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലാണ് അമ്മ കോണ്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയുള്ള പരാതികള്‍ 24 മണിക്കൂറിനകം മറുപടി ലഭ്യമാക്കുന്ന രീതിയിലാണ് അമ്മ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

കോള്‍ സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിതയാണ് നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന അമ്മ കാന്റീന്‍ തമിഴ്‌നാട്ടുകാര്‍ക്ക് ഏറെ ആശ്വാസകരമാണ്. അമ്മ കാന്റീന്‍ പദ്ധതിക്ക് തമിഴ്‌നാട്ടിലെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ammacallcentre

1100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാണ് പരാതി അറിയിക്കേണ്ടത്. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അമ്മ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം നടക്കുക. തമിഴ്‌നാട്ടുകാര്‍ക്ക് അമ്മ എത്രമാത്രം പ്രിയപ്പെട്ടതാണെന്നറിയാം. അതുകൊണ്ടുതന്നെയാണ് അമ്മ എന്ന പേരില്‍ കോള്‍ സെന്റര്‍ തുടങ്ങിയത്.

ദിവസം 15000ലധികം കോളുകള്‍ വരാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അമ്മ കാന്റീന്‍ കൂടാതെ അമ്മ മിനറല്‍ വാട്ടറും തമിഴ്‌നാട്ടില്‍ ആരംഭിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ കുപ്പി വെള്ളം നല്‍കി കൊണ്ടാണ് അമ്മ മിനറല്‍ വാട്ടര്‍ എത്തിയത്.

English summary
Jayalalithaa launched Amma Call Centre and 1100, a toll-free helpline, facilitating general public to air grievances relating to state government departments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X