പുതിയ പാര്‍ട്ടിയുമായി വരും;എഐഎഡിഎംകെയുടെ പിന്തുണ നേടും,ജയലളിതയുടെ സഹോദരപുത്രിയുടെ വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്  മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ജെ ദീപ. പാര്‍ട്ടി രൂപീകരിക്കുന്നതിനൊപ്പം എഐഎഡിഎംകെയുടെ പിന്തുണ ലഭിയ്ക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നുമാണ് ദീപയുടെ വെളിപ്പെടുത്തല്‍.

എഐഎഡിഎംകെയുടെ തലപ്പത്തേയ്ക്ക് ജയലളിതയുടെ തോഴിയായിരുന്ന ശശികല എത്തിയതിനെ തുടര്‍ന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി ദീപയുടെ രംഗപ്രവേശം. എന്നാല്‍ എഐഎഡിഎംകെ ദീപയുടെ നീക്കത്തെ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിച്ചു പറയാനായിട്ടില്ല.

എംജിആറിന്റെ ഓര്‍മ്മയില്‍

എംജിആറിന്റെ ഓര്‍മ്മയില്‍

പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ ശതവാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം ജനുവരി 17ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം. വീടിന് മുമ്പില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം.

ദീപയ്ക്ക് പിന്തുണ

ദീപയ്ക്ക് പിന്തുണ

ജയലളിതയുടെ നിര്യാണത്തോടെ സഹോദര പുത്രി ദീപ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നതിനെ പിന്തുണച്ച് നിരവധി ബാനറുകളാണ് ദീപയുടെ വീടിന് സമീപത്ത് ഉയര്‍ന്നത്. ജയലളിതയുടെ പാരമ്പര്യം പിന്‍തുടരണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ ആവശ്യം.

 ദീപയില്‍ ആകൃഷ്ടരല്ല

ദീപയില്‍ ആകൃഷ്ടരല്ല

ജയലളിതയുടെ സഹോദര പുത്രി ദീപയില്‍ ആകൃഷ്ടരായല്ല, ജയലളിതയുടെ ബന്ധു ആയതുകൊണ്ടാണ് പിന്തുണയ്ക്കുന്നതെന്നാണ് ദീപയെ പിന്തുണയ്ക്കുന്നവരുടെ വിശദീകരണം. ഉടന്‍തന്നെ എഐഎഡിഎംകെ നേതാക്കളെ കണ്ട് പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

 ആര്‍ക്കും രാഷ്ട്രീയമാവാം

ആര്‍ക്കും രാഷ്ട്രീയമാവാം

ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം എന്നാല്‍ ജയലളിതയുടെ ബന്ധുവായതുകൊണ്ട് എഐഎഡിഎംകെയുടെ പാരമ്പര്യം അവകാശപ്പെടുന്നത് ശരിയല്ലെന്നും സട്ടപഞ്ചായത്ത് മൂവ്‌മെന്റിന്റെ നേതാവ് ഷണ്‍മുഖന്‍ പറയുന്നു.

പാര്‍ട്ടി പിന്തുണയോ!!

പാര്‍ട്ടി പിന്തുണയോ!!

ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി തലപ്പെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള നീക്കത്തിന് പിന്തുണ ലഭിയ്ക്കുമോ എന്നാണ് ഇതിലുള്ള ആശങ്ക.

English summary
Former Chief Minister J. Jayalalithaa's niece J. Deepa on Saturday announced that she would launch her own party and expressed confidence that the AIADMK cadre would support her.
Please Wait while comments are loading...