എംഎല്‍എയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ മന്ത്രി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: ജെ ഡി യു അംഗവും മുന്‍മന്ത്രിയുമായിരുന്ന രമേഷ് സിങ് മുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. മാവോവാദികളുമായി ചേര്‍ന്ന് ഗോപാല്‍കൃഷ്ണ രമേഷ് സിങ്ങിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ടെക്‌സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ബ്രാ അഴിപ്പിച്ച് പരിശോധന; ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ മൂന്ന് പലസ്തീന്‍ വിദ്യാര്‍ഥിനികളുടെ പരാതി\

റാഞ്ചിക്കു സമീപത്തെ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ 2008 ജൂലായ് ഒമ്പതിനാണ് രമേഷ് സിങ് മുണ്ട കൊല്ലപ്പെട്ടത്. മാവോവാദി കമാന്‍ഡര്‍ കുന്ദന്‍ പഹാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആക്രമിച്ചത്. ആ വര്‍ഷം മേയില്‍ കുന്ദന്‍ പോലീസില്‍ കീഴടങ്ങി. ഇതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

murder

2009 ല്‍ നടന്ന തെരഞ്ഞെടുപ്പിലും തമാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഗോപാല്‍കൃഷ്ണ നിയമസഭയിലെത്തുകയും മന്ത്രിയാവുകയും ചെയ്തു. മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. കേസന്വേഷണം നീണ്ടുപോയ കാരണം വ്യക്തമല്ല. ഗോപാല്‍കൃഷ്ണ അറസ്റ്റിലായതോടെ പല രാഷ്ട്രീയ പ്രമുഖര്‍ക്കും മാവോവാദികളുമായി അടുത്ത ബന്ധമുള്ളതായാണ് സംശയിക്കുന്നത്.


English summary
Former Jharkhand Minister Raja Peter Arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്