കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു സംഘർഷം: എബിവിപിക്കാർക്കെതിരെ കേസ്, അറസ്റ്റ് ആവശ്യപ്പെട്ട് വിദ്യാർത്ഥി യൂണിയന്‍

Google Oneindia Malayalam News

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ദില്ലി പൊലീസ്. രാമനവമിയോടനുബന്ധിച്ച് ഹോസ്റ്റൽ മെസ്സിൽ മാംസാഹാരം വിളമ്പിയെന്നാരോപിച്ച് എ ബി വി പി പ്രവർത്തകർ സംഘടിച്ചെത്തിയതായിരുന്നു കാമ്പസില്‍ സംഘർഷത്തിന് ഇടയാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കുംഅന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന ; ദിലീപിന്റെ അഭിഭാഷകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും

സംഘർഷത്തില്‍ ഇടത് വിദ്യാർത്ഥി സംഘടനകള്‍ നയിക്കുന്ന ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുഎസ്‌യു), എ ബി വി പി സംഘടനകളിലെ പതിനാറോളം വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ എ ബി വി പി വിദ്യാർത്ഥികൾക്കെതിരെ ജെ എൻ യു എസ്‌ യു, എസ്‌ എഫ്‌ ഐ, ഡി എസ്‌ എഫ്, എ ഐ എസ്‌ എ അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തതെന്നാണ് പോലീസ് അറിയിക്കുന്നത്.

 jnu-

സെക്ഷൻ 323, 341, 509 , 506 34 എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായും തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേമയം സംഭവത്തില്‍ ഇന്ന് തന്നെ തങ്ങളുടെ പരാതി നൽകുമെന്ന് എബിവിപി പ്രവർത്തകരും അറിയിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) മനോജ് സി വ്യക്തമാക്കി.

സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ക്യാമ്പസിലേക്ക് എത്തി രംഗം ശാന്തമാക്കിയതായും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സാധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. സ്ഥലത്ത് ഇപ്പോഴും വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി യൂണിയന്റെ നീക്കം.

ഹോസ്റ്റൽ മെസ്സിൽ നിന്ന് മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ എ ബി വി പി ക്കാർ തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് ജെ എൻ യു എസ് യു ആരോപിക്കുന്നത്. എന്നാൽ,രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ സംഘടിപ്പിച്ച പൂജാ പരിപാടി "ഇടതുപക്ഷക്കാർ" തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് എ ബി വി പിയുടെ വാദം. സംഘർഷത്തിനിടെ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഘർഷത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി യൂണിയന്റേയും, എ ബി വി പിയുടേയും നേതൃത്വത്തില്‍ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ വെവ്വേറെ മാർച്ചുകൾ നടത്തി.

ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

Recommended Video

cmsvideo
Who is former JNU leader Umar khalid?

English summary
JNU clash: Case against ABVP workers, student union demanding arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X