• search

ജെഎൻയുവിൽ ബിരിയാണിക്കും വിലക്ക്; പിഴ അടക്കണമെന്ന് അധികൃതർ, പാകം ചെയ്തത് ബീഫ് ബിരിയാണിയെന്ന് എബിവിപി

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ബീഫ് ബിരിയാണി വെച്ച വിദ്യാർഥികള്‍ക്ക് പിഴ | Oneindia Malayalam

   ദില്ലി: ജെഎൻയു വീണ്ടും വിവാദങ്ങളിൽ. ജെഎൻയു വിൽ ബിരിയാണി ഉണ്ടാക്കി എന്ന പേരിൽ നാല് വിദ്യാർത്ഥികൾക്ക് അധികൃതർ പിഴ ചുമത്തി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്താണ് വിദ്യാർത്ഥികൾ ബിരിയാണി ഉണ്ടാക്കിയത്. ആറായിരം രൂപ മുതല്‍ പതിനായിരം രൂപവരെ പിഴ അടയ്ക്കാനാണ്‌ സര്‍വലകലാശാല വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബീഫ് ബിരിയാണിയാണ് വിദ്യാര്‍ത്ഥികള്‍ പാചകം ചെയ്തതെന്ന് എബിവിപി ആരോപിക്കുന്നു. എന്നാൽ എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിയ നോട്ടീസില്‍ ബിരിയാണി എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്.

   ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചു; ലക്ഷ്യം പ്രയാർ ഗോപാലകൃഷ്ണൻ? പ്രതികാര നടപടി!

   കണ്ണൂരില്‍ വീണ്ടും ആര്‍ എസ് എസ് ആക്രമണം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, പിന്നിൽ ആർഎസ്എസ്?

   ചേപ്പല്‍ ശെര്‍പ്പ, അമീര്‍ മാലിക്ക്, മനീഷ് കുമാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി സത്‌രൂപ ചക്രവര്‍ത്തിക്ക് 10000 രൂപയുമാണ് പിഴ ഈടാക്കിയിട്ടുള്ളത്. പത്തു ദിവസത്തിനകം പിഴ അടയ്ക്കണം. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. അച്ചടക്ക ലംഘനം ചൂണ്ടികാട്ടിയാണ് പിഴ ഈടാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂൺ 27നാണു സംഭവം. കെട്ടിടത്തിന്റെ പടികൾക്കു സമീപം ബിരിയാണി പാകം ചെയ്യുകയും സുഹൃത്തുക്കൾക്കൊപ്പം അവിടെയിരുന്നു കഴിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

   പ്രതിഷേധം

   പ്രതിഷേധം

   ആഭ്യന്തര അന്വേഷണത്തിനു ശേഷമാണു സർവകലാശാലാ നടപടി. വിദ്യാത്ഥികൾ താമസിക്കുന്ന റസി‍‍ഡൻഷ്യൽ ക്യാംപസ് ആയ ജെഎൻയുവിൽ ആര് എന്തു പാകം ചെയ്യുന്നുവെന്ന് അന്വേഷിക്കുകയല്ല സർവകലാശാലാ അധികൃതരുടെ ജോലിയെന്നു സത്‌രൂപ വിമർശിച്ചു. ഇത് ജെ എന്‍ യുവില്‍ ഒരു പാട് കാലമായി തുടരുന്ന എല്ലാവരും അംഗീകരിക്കുന്ന പരിപാടിയാണെന്നും ഇത് ഇവിടത്തെ സംസ്കാരത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 27നു തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് വൈസ് ചാന്‍സലറെ കാണാന്‍ വന്ന വിദ്യാര്‍ത്ഥി സംഘത്തെ അധികൃതര്‍ കാണാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണി പാചകം ചെയ്തു പ്രതിഷേധിച്ചത്.

   രാജ്യദ്രോഹ മുദ്രാവാക്യം

   രാജ്യദ്രോഹ മുദ്രാവാക്യം

   അടുത്തകാലത്തായി ജെഎൻയു എന്നും വിവാദങ്ഹലിൽ നിറഞ്ഞു നിന്നിരുന്നു. ജെഎൻയു വിൽ രാജ്യദ്രോഹ മുദ്യാവാക്യം വിളിച്ചെന്ന പേരിൽ കനയ്യ കുമാർ അടക്കം പതിനഞ്ചോളം പേർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതുമുതൽ ജെഎൻയു കലുഷിതമായിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടി പതിനായിരം രൂപയാണ് ജെഎന്‍യു കനയ്യ കുമാറിന് പിഴ ചുമത്തിയത്. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ പുറത്താക്കുകയും ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സ്‌ഫോടനക്കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെക്കുറിച്ചുള്ള അനുസ്മരണ പരിപാടി പോലീസ് തടഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളിലൊരു സംഘം രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഈ പരിപാടിയില്‍ കനയ്യ മുഖ്യപങ്കാളി ആയിരുന്നുവെന്നും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നുമാണ് ആരോപിക്കപ്പെട്ടത്. 2016 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കനയ്യയ്ക്ക് മാര്‍ച്ചിലാണ് ജാമ്യം ലഭിച്ചത്.

   നജീബ് തിരോധാനം

   നജീബ് തിരോധാനം

   ജെഎൻയുവിലെ വിദ്യാർത്ഥി നജീബിന്റെ തിരോദ്ധാനവും വിവാദമായ വിഷയാമായിരുന്നു. എംഎസ്‌സി ബയോടെക്നോളജി വിദ്യാർഥി നജീബിനെ (27) കഴിഞ്ഞ ഒക്ടോബർ 15 ന് ആണു ഹോസ്റ്റലിൽനിന്നു കാണാതായത്. അന്നു വൈകിട്ട് എബിവിപി പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ വിവരം നജീബ് അമ്മയെ വിളിച്ചു പറ‍ഞ്ഞിരുന്നു. അതിനുശേഷം അമ്മ ദില്ലിയിലെത്തുകയും നജീബിനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നജീബിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധിച്ച നജീബിന്റെ മാതാവ് ഉൾപ്പടെയുള്ളവരെ വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റിയതും ഈ അടുത്ത കാലത്ത് നടന്ന ക്രൂര സംഭവമായിരുന്നു.

   ദളിത് നേതാവിനെ തട്ടികൊണ്ടുപോയി

   ദളിത് നേതാവിനെ തട്ടികൊണ്ടുപോയി

   എബിവിപിയില്‍ നിന്നു പിന്മാറിയ ജെഎന്‍യു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതും വൻ ചർച്ചയായിരുന്നു. എബിവിപി വിടുകയും ഭീം ആര്‍മിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്ത ദളിത് നേതാവ് പ്രദീപ് നര്‍വലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്വകാര്യകാറുകളിലെത്തിയ പോലീസുകാര്‍ തന്നെയാണ് നര്‍വലിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പോലീസുകാര്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തശേഷം വൈകീട്ട് വിട്ടയക്കുകയായിരുന്നു. ദളിത് സംഘടനയായ ഭീം ആര്‍മിയുമായുള്ള ബന്ധമെന്തെന്ന് ചോദിച്ചായിരുന്നു പോലീസുകാരുടെ ഭീഷണിപ്പെടുത്തല്‍. വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തിയ നര്‍വല്‍ താന്‍ ഒരു മുസ്‌ലിംആയിരുന്നെങ്കില്‍ അവരെന്നെ കൊന്നുകളയുമായിരുന്നെന്നും പറയുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെ കുൽസിത ശ്രമമാണ് ഇപ്പോൾ ജെൻയുവിൽ നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.

   English summary
   Jawaharlal Nehru University (JNU) has slapped fines ranging between Rs 6,000 and Rs 10,000 on four students for cooking and eating biryani near the Administrative Block in June. The university said this constitutes ‘indiscipline’. Office orders issued by the Chief Proctor, Kaushal Kumar, dated November 8, states that they have been punished under the clause: “any other act which may be considered by the Vice-Chancellor or any other competent authority to be an act of violation of discipline and conduct by the JNU statutes”.

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more