കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍.. താങ്ങായി തണലായി കര്‍ണനെ സംരക്ഷിച്ചവര്‍?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ച ജസ്റ്റീസ് കര്‍ണന്‍ ഒളുവില്‍ കഴിഞ്ഞത് കേരളത്തില്‍. കൊച്ചിയിലെ പനങ്ങാടുള്ള ഗസ്റ്റ് ഹൗസിലാണ് ഒളിവില്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്ന് സീനിയര്‍ അഭിഭാഷകര്‍ കര്‍ണന് സഹായത്തിനായി കൂടെയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊച്ചിയില്‍

കൊച്ചിയില്‍

ഒളിവില്‍ കഴിഞ്ഞ സമയത്ത് കൊച്ചിയിലെ പനങ്ങാട് ഗസ്റ്റ് ഹൗസില്‍ കര്‍ണന്‍ വന്നിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ കര്‍ണന് സഹായത്തിനായി ഗസ്്റ്റ് ഹൗസില്‍ എത്തിയിരുന്നു.

പോരാട്ടം തുടരും

പോരാട്ടം തുടരും

അഴിമതി തുടരണമെന്നാണ് സുപ്രീംകോടതിയുടെ നിലപാടെന്ന് കര്‍ണന്‍. ഇതിനെതിരെ പോരാട്ടം തുടരുമെന്നും കര്‍ണന്‍ പറഞ്ഞു.

കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റില്‍

കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റില്‍

കോയമ്പത്തൂരിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് പശ്ചിമ ബംഗാള്‍ സിഐഡികളാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് കര്‍ണന്റെ ഒളിത്താവളം കണ്ടെത്തിയത്.

 കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ്

കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ്

കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞ മെയ് പത്തിനാണ് സുപ്രീംകോടതി കര്‍ണന് ആറുമാസം തടവ് ശിക്ഷ വിധിച്ചത്. ഇതിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോയ കര്‍ണന്‍ ഒളിവില്‍ പോയത്.

English summary
Justice CS Karnan arrested from Coimbatore.
Please Wait while comments are loading...