കർണ്ണനെ പിടിയ്ക്കാൻ പോലീസിന്‍റെ നെട്ടോട്ടം:പിടികൊടുക്കാതെ കർണ്ണനും, പോലീസ് ത്രിശങ്കുവില്‍!!

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കൊത്ത: കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും കർണ്ണന് വേണ്ടിയുള്ള തിരച്ചിലാണ് പോലീസ്. തമിഴ്നാട്ടില്‍ നിന്നും പശ്ചിമബംഗാളിൽ നിന്നുമുള്ള പോലീസ് സംഘങ്ങളാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയെ കണ്ടെത്താൻ കഴിയാതെ വലഞ്ഞത്. സുപ്രീം കോടതി ഉത്തരവ് വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജസ്റ്റിസ് കർണ്ണൻ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്നു.

 ബംഗാൾ പോലീസും തമിഴ്നാട് പോലീസും

ബംഗാൾ പോലീസും തമിഴ്നാട് പോലീസും

ഡിജിപി രാജ് കനോജയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബംഗാള്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തി പോലീസ് കമ്മീഷണര്‍ കരൺ സിൻഹയെ കണ്ട് ജസ്റ്റിസ് കര്‍ണ്ണനെ കണ്ടെത്താൻ സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചെന്നൈയിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പോലീസ് സംഘത്തിന് ജസ്റ്റിസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അഭിഭാഷകനെ തേടി പോലീസെത്തി

അഭിഭാഷകനെ തേടി പോലീസെത്തി

അമ്പതോളം പേരുൾപ്പെട്ട പോലീസ് കർണ്ണനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി തന്നെ സമീപിച്ചെന്ന് അഭിഭാഷകൻ പീറ്റർ രമേഷ് പറയുന്നു. പീറ്റർ രമേഷിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പോലീസ് വെറുംകയ്യോടെ മടങ്ങി

പോലീസ് വെറുംകയ്യോടെ മടങ്ങി

ആന്ധ്രപ്രദേശിലെ തിരുപ്പതിയ്ക്ക് അടുത്തുള്ള കാലഹസ്തിയിലെ ക്ഷേത്രത്തിലേയ്ക്ക് പോയതായി അഭിഭാഷകൻ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘവും കാലഹസ്തിയിലേയ്ക്ക് പോയിരുന്നു. എന്നാൽ ജസ്റ്റിസ് കർണ്ണനെ കണ്ടെത്താൻ കഴിയാതിരുന്ന പോലീസിന് വെറുംകയ്യുമായി മടങ്ങേണ്ടിവന്നു. തമിഴ്നാട്ടിലെ തിണ്ടിവനത്ത് കര്‍ണ്ണനുണ്ടെന്ന ചില അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവിലായി അദ്ദേഹത്തിന്‍റെ ഡ്രൈവറെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ്.

 ആറ് മാസം തടവ്

ആറ് മാസം തടവ്

കോടതിയലക്ഷ്യ കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണ്ണന് ആറ് മാസത്തെ തടവ് വിധിച്ചത്. വിധി പുറപ്പെടുവിച്ച കോടതി ജസ്റ്റിസിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ഗസ്റ്റ് ഹൗസിൽ നിന്ന് മുങ്ങി !!

ഗസ്റ്റ് ഹൗസിൽ നിന്ന് മുങ്ങി !!

കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണന് ആറ് മാസത്തെ തടവ് വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് രണ്ട് മണിക്കൂറിന് ശേഷവും തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൗസിലുണ്ടായിരുന്ന ജസ്റ്റിസ് കർണ്ണൻ മാധ്യ
മങ്ങളോടും സംസാരിച്ചിരുന്നു. കർണ്ണൻറെ മറ്റൊരു അഭിഭാഷകൻ മണിക് രാജുമായി ബന്ധപ്പെട്ടപ്പോൾ കർണ്ണന്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്.

English summary
A day after the Supreme Court ordered the arrest of Calcutta high court judge, Justice C S Karnan, police teams from Bengal and Tamil Nadu were unable to locate him on Wednesday. The judge had left Kolkata for Chennai just a few hours before the apex court order.
Please Wait while comments are loading...