• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെഡിയൂരപ്പയ്ക്ക് മൂന്ന് വെല്ലുവിളി, വോട്ടര്‍മാരുടെ മനസ്സിളക്കണം, ജെഡിഎസ്സിനെ ഭയന്ന് ബിജെപി!!

ബെംഗളൂരു: കര്‍ണാടകത്തില്‍ വോട്ടര്‍മാരുടെ താല്‍പര്യം ബിജെപിയെ കുരുക്കിലാക്കുന്നു. യെഡിയൂരപ്പയുടെ പ്രചാരണം പോലും ജനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതിന് പുറമേ പുതിയതായി വന്ന മൂന്ന് വെല്ലുവിളികള്‍ ശരിക്കും യെഡിയൂരപ്പയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ വന്‍ അഴിമതികള്‍ നടത്തി എന്ന് വരെ ആരോപണങ്ങള്‍ എത്തിനില്‍ക്കുന്നു.

അതേസമയം ഇതൊന്നും തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസിന് മുന്നിലും ഇത്തരം വെല്ലുവിളികള്‍ ഉണ്ടെങ്കിലും, വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് മൂലമുള്ള പ്രതിസന്ധികള്‍ ഇല്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം പിഴച്ചെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. ഇതിനിടെ ജെഡിഎസ്സുമായി കോണ്‍ഗ്രസ് ചേരുമെന്ന സൂചനകളും പുറത്തുവന്നിരിക്കുകയാണ്.

ചിക്ബല്ലാപൂരില്‍ വീഴും

ചിക്ബല്ലാപൂരില്‍ വീഴും

ചിക്ബല്ലാപൂര്‍ വിമത എംഎല്‍എ കെ സുധാകറിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ഇവിടെ രണ്ടാം സ്ഥാനത്ത് തന്നെ ബിജെപി എത്തിയാല്‍ അദ്ഭുതമാണ്. 1957 മുതല്‍ ഇതുവരെ ഈ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത് 30000 വോട്ടുകളാണ്. 2008ലാണ് ഇത് ഏറ്റവും കൂടിയത്. അന്ന് 16797 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. അവിടെയാണ് വിമതനെ ഇറക്കിയത്. ഇവിടെ പാര്‍ട്ടി സംവിധാനം പോലും ശക്തമല്ലെന്നാണ് സുധാകര്‍ തന്നെ പറയുന്നത്. എന്നാല്‍ ഡികെ ശിവകുമാറുമായി ഇടഞ്ഞതോടെ സുധാകര്‍ ഇവിടെ വന്‍ തോല്‍വി വഴങ്ങേണ്ടി വരും. വൊക്കലിഗ വിഭാഗത്തിന്റെ ശക്തി കേന്ദ്രമാണ് ഈ മണ്ഡലം. എസ്‌സി, എസ്ടി വിഭാഗമാണ് ഏറ്റവും കൂടുതലുള്ളത്.

ലൈംഗിക സിഡി വിവാദം

ലൈംഗിക സിഡി വിവാദം

യെഡിയൂരപ്പയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം ലൈംഗിക സിഡി വിവാദമാണ്. ഇതില്‍പ്പെട്ട രണ്ട് പേര്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും കൂറുമാറി ബിജെപിയില്‍ എത്തിയവരാണ്. ഇവരെ ജനം തോല്‍പ്പിക്കുമെന്ന ഭയമാണ് യെഡിയൂരപ്പയ്ക്ക് ഉള്ളത്. ഇതിന് പുറമേ മറ്റ് ആറ് ബിജെപി നേതാക്കളും സിഡി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നേതാക്കളുമുണ്ട്. നേരത്തെ നിയമസഭയില്‍ ഇരുന്ന പോണ്‍ വീഡിയോ കണ്ട രണ്ട് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് യെഡിയൂരപ്പ ആശങ്കയായി കാണുന്നത്.

മൂഡില്ലാതെ വോട്ടര്‍മാര്‍

മൂഡില്ലാതെ വോട്ടര്‍മാര്‍

വോട്ടര്‍മാരുടെ മൂഡ് ഇത്തവണ ബിജെപിയില്‍ നിന്ന് മാറിയിരിക്കുകയാണ്. വിമതരെ മത്സരിപ്പിച്ചത് തന്നെയാണ് പ്രധാന പ്രചാരണ വിഷയം. എല്ലാ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം കേള്‍ക്കാന്‍ തന്നെ വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ല. ബിജെപിയില്‍ നിന്നുള്ള ഏത് എംഎല്‍എമാരായിരുന്നാലും എളുപ്പത്തില്‍ ജയിച്ചേനെ എന്നാണ് പ്രവര്‍ത്തകരും പറയുന്നത്. വോട്ടര്‍മാരുടെ പൊതുസ്വഭാവത്തില്‍ കാര്യമായി മാറ്റം വന്നെന്നും, ബിജെപിയുടെ സ്ഥിരം വോട്ടര്‍മാര്‍ പോലും സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അകന്നിരിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

വൊക്കലിഗ വിഭാഗം ആവേശത്തില്‍

വൊക്കലിഗ വിഭാഗം ആവേശത്തില്‍

ഡികെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം ടോപ് ഗിയറില്‍ എത്തിയിരിക്കുകയാണ്. ഇനി നാല് ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. എട്ട് മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ ഡികെ പ്രചാരണം നടത്തി കഴിഞ്ഞു. വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്നാണ് വിലയിരുത്തല്‍. ഡികെ ശിവകുമാറുള്ളത് കൊണ്ട് സഹതാപ തരംഗം ശക്തമാണെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഡികെയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ള ആശങ്ക. രക്തസമ്മര്‍ദം കുറഞ്ഞതും ഡിസ്‌കിനുള്ള പ്രശ്‌നങ്ങളുമാണ് ശിവകുമാറിനെ അലട്ടുന്നത്.

അവസാന അടവ് ഇങ്ങനെ

അവസാന അടവ് ഇങ്ങനെ

അവസാന അടവും പയറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജെഡിഎസ്സുമായി ചര്‍ച്ച തുടങ്ങിയെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാന്‍ ദേവഗൗഡ സ്വന്തം പ്രവര്‍ത്തകരെ തന്നെ അയച്ചിരിക്കുകയാണ്. സോണിയയുടെ തീരുമാനം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ രൂപീകരണം വരെ നടക്കുക. നേരത്തെ ശിവസേന സഖ്യത്തെ ദേവഗൗഡ അനുകൂലിച്ചതും കോണ്‍ഗ്രസ് നേട്ടമായി കാണുന്നു. അതേസമയം ജെഡിഎസ്സിനെ ഭയന്നിരിക്കുകയാണ് യെഡിയൂരപ്പ. കൂടുതല്‍ എംഎല്‍എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ ഇതിനിടയില്‍ നടന്നേക്കും. പക്ഷേ ഉപതിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സ് നിലപാട് നിര്‍ണായമാകുമെന്ന് ഉറപ്പാണ്.

ലിംഗായത്തുകള്‍ക്ക് മനംമാറ്റം

ലിംഗായത്തുകള്‍ക്ക് മനംമാറ്റം

ബിജെപിയെ സ്ഥിരമായി പിന്തുണയ്ക്കുന്ന ലിംഗായത്തുകള്‍ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. രമേശ് ജാര്‍ക്കിഹോളിയെ ഇത്രയും കാലം എതിര്‍ത്ത് വോട്ടു ചെയ്ത തങ്ങള്‍ എങ്ങനെ തിരിച്ച് വോട്ടു ചെയ്യുമെന്ന് ഇവര്‍ ഗോഖക്കില്‍ ഉന്നയിച്ചിരിക്കുന്നത്. ലിംഗായത്ത് വിഭാഗത്തെ ഇത്രയും കാലം അടിച്ചമര്‍ത്തുന്ന രീതിയാണ് ജാര്‍ക്കിഹോളി സ്വീകരിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രകാശ് ഭാഗോജി ജെഡിഎസ് സ്ഥാനാര്‍ത്ഥി അശോക് പൂജാരിയെ പിന്തുണയ്കത്കും. അശോക് പൂജാരി ലിംഗായത്ത് നേതാവാണ്. അദ്ദേഹത്തിനാണ് ഞങ്ങള്‍ വോട്ട് ചെയ്യുകയെന്നും ബിജെപി നേതാവായ സുരേഷ് അങ്കദിയോട് ലിംഗായത്ത് നേതാക്കള്‍ വ്യക്തമാക്കി കഴിഞ്ഞു.

ഹുന്‍സൂറിലും രക്ഷയില്ല

ഹുന്‍സൂറിലും രക്ഷയില്ല

വിമതര്‍ സംസ്ഥാന വ്യാപകമായി പ്രതിസന്ധിയിലാണ്. ഹുന്‍സൂറില്‍ ബിജെപി നേതാവ് സിപി യോഗേശ്വരയെ ജനങ്ങള്‍ വളഞ്ഞിട്ട് അപമാനിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി എഎച്ച് വിശ്വനാഥിന് വേണ്ടി വോട്ട് ചെയ്ത് വന്നതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. വിശ്വനാഥിനെ ആദ്യം ഈ ഗ്രാമത്തില്‍ എത്തിക്ക്, നിങ്ങളെ ബിജെപി വിലയ്ക്ക് വാങ്ങിയതാണ്. നിന്നോട് ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവനെ കൊണ്ടുവരണമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. യോഗേശ്വരയെ ഗ്രാമത്തിനുള്ളില്‍ കയറാന്‍ അനുവദിക്കാതെ ഇവര്‍ തിരിച്ചയച്ചു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ബിജെപി വിമതര്‍ ഇവരേക്കാള്‍ സ്വീകാര്യത മറ്റ് മണ്ഡലങ്ങളില്‍ നേടുന്നുണ്ട്.

ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം

English summary
karnataka bypolls bjp facing strong under current against rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X