കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ മലയാളി വിദ്യാര്‍ഥിയുടെ മരണം; ആത്മഹത്യ കുറിപ്പിൽ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ പരാമർശം

Google Oneindia Malayalam News

പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമർശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്. ചേർത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍. ഡയറക്ടർ സ്ഥാനത്തുനിന്നും അധ്യാപകന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി.

punjab university

ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന്‍ എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു.ഒരുമാസം മുമ്പാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബി.ഡിസൈന്‍ കോഴ്‌സിന് ചേര്‍ന്നത്. സംഭവത്തിന് പിന്നാലെ അഖിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. എന്നാൽ വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പോലീസിന്റെ വിശദീകരണം

പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു; പ്രതിഷേധം ശക്തംപഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു; പ്രതിഷേധം ശക്തം

പിന്നാലെ എന്‍ഐടി വിശദീകരണ കുറിപ്പിറക്കി. 2018 മുതല്‍ 2022 വരെ നാല് വർഷത്തെ എന്‍ഐടിയിലെ പഠനത്തിന് ശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പാസാകാന്‍ അഗിന് കഴിഞ്ഞില്ലെന്നും, ഇതിനെതുടർന്നാണ് സ്ഥാപനത്തില്‍നിന്നും പുറത്തായതെന്നും വാർത്താകുറിപ്പില്‍ വിശദീകരിച്ചു. മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധറിലെ സര്‍വകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു.

പത്തുദിവസത്തിനിടെ കാമ്പസിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഖിനെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സംഭവങ്ങൾക്ക് പിന്നിലെ കാരണം അറിയണമെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആദ്യമുണ്ടായ അത്മഹത്യ സര്കലാശാല അധികൃതര്‍ ഒതുക്കിതീര്‍ക്കുകയാണ് ചെയ്‌തെന്നും പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

'കർണാടക കന്നഡിഗന്', ജോലിയിൽ ഉൾപ്പടെ സംവരണം... എന്താണ് കന്നഡ ഭാഷ ബിൽ? വിശദമായി അറിയാം'കർണാടക കന്നഡിഗന്', ജോലിയിൽ ഉൾപ്പടെ സംവരണം... എന്താണ് കന്നഡ ഭാഷ ബിൽ? വിശദമായി അറിയാം

English summary
Kerala student suicide at Lovely Professional University suicide note against Kozhikode NIT director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X