കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂടും, ഇന്ത്യക്കിനി ഖന്തേരി കരുത്ത്, എല്ലാം നിഷ്പ്രഭമാക്കും

വിവധതരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത ഡിസംബറില്‍ ഇത് നാവിക സേനയുടെ ഭാഗമാവും. ഭൂതലത്തില്‍ വച്ചും വെള്ളത്തിനടിയില്‍ വച്ചും പരീക്ഷണങ്ങള്‍ നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

മുംബൈ: ശത്രു രാജ്യങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പുമായി കല്‍വാരി വിഭാത്തില്‍പ്പെട്ട രണ്ടാം സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ 'ഖന്തേരി' പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ നീറ്റിലിറക്കി. വിവധതരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത ഡിസംബറില്‍ ഇത് നാവിക സേനയുടെ ഭാഗമാവും. ഭൂതലത്തില്‍ വച്ചും വെള്ളത്തിനടിയില്‍ വച്ചും പരീക്ഷണങ്ങള്‍ നടത്തുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

ബ്ലാക് ഷാര്‍ക്ക് ടോര്‍പിഡോകള്‍ ഘടിപ്പിക്കുന്ന ഖന്തേരിക്ക് ശത്രുനീക്കങ്ങള്‍ മനസിലാക്കാനും ആക്രമണം നടത്താനും കഴിയും. ഇറ്റാലിയന്‍ കമ്പനിയായ വാസ് വികസിപ്പിച്ച ഭാരമേറിയ അത്യാധുനിക ടോര്‍പിഡോ മിസൈലുകളാണ് ബ്ലാക് ഷാര്‍ക്. വെള്ളത്തിനടിയില്‍ നിന്നും ഭൂതലത്തില്‍ നിന്നും തൊടുത്തുവിടാന്‍ സാധിക്കുന്ന മിസൈലുകളാണിത്. ചൈനയുടെയും പാകിസ്താന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഇന്ത്യയുടെ നീക്കം.

ഖന്തേരിയുടെ പ്രത്യേകത

കടുത്ത ചൂടുള്ളപ്പോഴും വെള്ളത്തിലൂടെ നീങ്ങാന്‍ സാധിക്കുമെന്നതാണ് ഖന്തേരിയുടെ പ്രത്യേകത. മറ്റു മുങ്ങികപ്പലുകള്‍ക്കൊന്നും കടുത്ത ചൂടില്‍ സഞ്ചരിക്കാന്‍ സാധിക്കില്ല. ഭൂതലത്തില്‍ നിന്നു ആക്രമണം നടത്താനും മുങ്ങിക്കപ്പലുകളെ തകര്‍ക്കാനും രഹസ്യങ്ങള്‍ ചോര്‍ത്താനും നിരീക്ഷണത്തിനും മറ്റു മുങ്ങിക്കപ്പലുകളേക്കാള്‍ കേമനാണ് ഖന്തേരി.

മറാത്ത സൈന്യം

17ാം നൂറ്റാണ്ടിലെ മറാത്ത സൈന്യത്തിന്റെ ദ്വീപ് കോട്ടയെ അനുസ്മരിച്ചാണ് ഖന്തേരി എന്ന പേരിട്ടിരിക്കുന്നത്. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആക്രമണം നടത്താന്‍ സാധിക്കുന്ന ഖന്തേരി ഇന്ത്യന്‍ നാവിക സേനക്ക് മുതല്‍കൂട്ടായിരിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ നിര്‍മിതം

മസഗാവ് ഡോക് ലിമിറ്റഡ് ഇന്ത്യയില്‍ നിര്‍മിച്ചതാണ് ഖന്തേരി മുങ്ങിക്കപ്പല്‍. ഫ്രഞ്ച് നാവിക പ്രതിരോധ വിഭാഗമായ ഡിസിഎന്‍എസില്‍ നിന്നു സാങ്കേതിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളായി വിഭജിച്ചായിരുന്നു നിര്‍മാണം.

സുരക്ഷാ പരിശോധന വിജയം

ജനുവരി അഞ്ചിന് നടത്തിയ ആദ്യ സുരക്ഷാ പരിശോധന തന്നെ വിജയകരമായിരുന്നു. ഡീസല്‍-ഇലക്ട്രിക് എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഡിസംബര്‍ വരെ കടലില്‍ വിവിധ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കും. ഖന്തേരിയില്‍ ഘടിപ്പിച്ചിട്ടുള്ള എല്ലാ യന്ത്രങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയായിരിക്കും കാര്യമായും പരിശോധിക്കുക. പിന്നീടാണ് നാവിക സേനയുടെ ഐഎന്‍എസ് ഖന്തേരിയാവുക.

English summary
Khanderi, the second Kalvari class Scorpene submarine, was launched into water - or 'undocked' - by the Union minister of state for defence Subhash Bhamre at the Mazagon Dock Limited (MDL) today. The submarine will undergo rigorous tests and trials on the surface and underwater before it is commissioned into the Indian Navy as "INS Khanderi" at the end of the year in December.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X