ജനങ്ങള്‍ വോട്ട് ചെയ്താലെ സീറ്റു കിട്ടൂ, ദേഷ്യം പിടിച്ചിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന് പികെ കുഞ്ഞാലികുട്ടി എംപി. കേരളത്തില്‍ നിന്ന് സീറ്റ് കിട്ടണമെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അതിന് ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു.

കേരളത്തില്‍ മതേതരത്വത്തിന് നല്ല വേരോട്ടമുണ്ടെന്നും ബിജെപിയെ ഭയക്കേണ്ട സാഹചര്യമില്ലെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. മതമേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയ ആവശ്യത്തിനല്ല അമിത് ഷായെ സന്ദര്‍ശിച്ചത്. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിന് ശേഷം കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

muslim-league

കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്താന്‍ ദേശീയ പ്രസിഡണ്ട് അമിത് ഷാ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുക്കൊണ്ട് തന്നെ അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തിലെ ബിജെപി എങ്ങനെ നടപ്പിലാക്കുന്നുവെന്ന് അറിയാന്‍ 22 അംഗ സമിതിയെ ചുമതലപ്പെ
ുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
Kunhalikutty about BJP Amit sha.
Please Wait while comments are loading...