ലഷ്‌കര്‍ തീവ്രവാദി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തകനെന്ന് സംശയിക്കുന്നയാളെ മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഉത്തര്‍ പ്രദേശ് സ്വദേശിയായ സലിം മുക്കിം ഖാന്‍ ആണ് പിടിയിലായത്. ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒമ്പതുവര്‍ഷമായി നാടുവിട്ടതാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.

2008 മുതല്‍ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടിയിലാവുകയും പിന്നീട് തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ബന്ദിപ്പൂര്‍ പോലീസ് പരിധിയില്‍ ഹാത്ഗാവ് ഗ്രാമവാസിയാണ് ഇയാള്‍.

terrorists

2008ല്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഖാന്‍ രക്ഷപ്പെട്ടു. ഇയാള്‍ പിന്നീട് പാക്കിസ്ഥാനിലെ മുസാഫറബാദ് തീവ്രവാദി ക്യാമ്പിലായിരുന്നു. പിന്നീട് പാക്കിസ്ഥാന്‍ ഐഎസ്‌ഐ ഏജന്‍സിക്കുവേണ്ടിയും ഖാന്‍ ജോലി ചെയ്തു. ഇയാള്‍ ഇപ്പോള്‍ എവിടെനിന്നാണ് മുംബൈ വിമാനത്താവളത്തിലെത്തിയതെന്നത് പുറത്തുവിട്ടിട്ടില്ല. പ്രത്യേക സേന തീവ്രവാദിയെ ചോദ്യം ചെയ്തുവരികയാണ്.

English summary
Suspected LeT operative, resident of UP, arrested from Mumbai Airport
Please Wait while comments are loading...