കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയുടെ നിരാഹാരം സമരം ഡിസംബര്‍ 10 ന്

  • By Meera Balan
Google Oneindia Malayalam News

റാലെഗാന്‍ സിദ്ധി: ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ പാസാക്കാത്തില്‍ പ്രതിഷേധിച്ച് അണ്ണാഹസരാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഡിസംബര്‍ 10 ചൊവ്വാഴ്ച തുടങ്ങും. മഹാരാഷ്ട്രയിലെ റാലെഗാന്‍ സിദ്ധിയിലാണ് ഹസാരെയുടെ അനിശ്ചിതകാല സമരം നടക്കുക. നേരത്തെ രാംലീല മൈതാനിയാണ് സമരവേദിയായി പ്രഖ്യപിച്ചിരുന്നതെങ്കിലും ഹസാരെയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് സമരം റാലെഗാനിലേയ്ക്ക് മാറ്റിയത്.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിനേറ്റ പരാജയം ലോക്പാല്‍ ബില്‍ പാസാക്കാത്തിനാല്‍ സംഭവിച്ചതാണെന്നും ഹസാരം. കമ്യൂണല്‍ വയലന്‍സ് ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കാട്ടിയ തിടുക്കം എന്ത് കൊണ്ട് ജനലോക്പാല്‍ ബില്ലന്റെ കാര്യത്തില്‍ കാട്ടുന്നില്ലെന്നും അണ്ണാ ഹസാരെ ചോദിയ്ക്കുന്നു.

Anna, Hazare

2011 ലും ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരെ നിരാഹാരമിരുന്നു. ബില്‍ പാസാക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അന്ന് ഹസാരെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ബില്‍ പാസക്കാന്‍ ഇതുവരെ യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹസാരെ സമരവുമായി വീണ്ടും രംഗത്തെത്തിയത്.

English summary
Anna Hazare on Monday accused the Centre of "betrayal" and going back on its promise on Jan Lokpal Bill and said he will sit on an indefinite hunger strike in Ralegan Sidhi from Tuesday for passage of the anti-graft law in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X