• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരക്ക് നീക്കം; മുളയിലെ നുള്ളാന്‍ മഹാ അഘാഡി സഖ്യം

Google Oneindia Malayalam News

മുംബൈ: സമീപകാലത്ത് ബിജെപിക്ക് ഏറ്റവും വലിയ രാഷ്ട്രീയ തീരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എന്‍ഡിഎ​ സംഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗബലം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ശിവസേന സഖ്യം വിട്ടതോടെയാണ് ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്.

cmsvideo
  മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമര നടത്തുവാൻ BJP | Oneindia Malayalam

  എന്‍സിപിയില്‍ നിന്ന് ശരത് പവാറിനെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം നാള്‍ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടി വന്നു. പിന്നീട് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംഖ്യം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതോടെ നഷ്ടപ്പെട്ട അധികാരം ഏതുവിധേനയും തിരികെ പിടിക്കുമെന്ന വാശിയിലായി ബിജെപി. ഇതിനായി പലപ്പോഴും അവര്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്തു.

  288 അംഗ സഭ

  288 അംഗ സഭ

  288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ പക്ഷത്ത് 164 അംഗങ്ങളാണ് ഉള്ളത്. ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44,മറ്റുള്ളവര്‍ 10 എന്നിങ്ങനെയാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ അംഗബലം. പ്രതിപക്ഷത്ത് 120 അംഗങ്ങളാണ് ഉള്ളത്. 105 അംഗങ്ങളുള്ള ബിജെപിക്ക് പുറമെ 13 സ്വതന്ത്രരും ആര്‍എസ്പി, ജെഎസ്എസ് എന്നിവരുടെ ഒരോ അംഗങ്ങളുമാണ് പ്രതിപക്ഷത്ത് ഉള്ളത്.

   കേവല ഭൂരിപക്ഷത്തിന്

  കേവല ഭൂരിപക്ഷത്തിന്

  145 അംഗങ്ങളുടെ പിന്തുണയുള്ള മഹാരാഷ്ട്രയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. ബിജെപിക്ക് അധികാരം തിരികെ പിടിക്കണമെങ്കില്‍ കുറഞ്ഞത് 25 പേരുടെ പിന്തുണ കൂടി വേണ്ടിവരും. സര്‍ക്കാര്‍ പക്ഷത്ത് 164 അംഗങ്ങളുടെ പിന്തുണയുള്ളതിനാന്‍ 44 പേരെ എങ്കിലും മറുകണ്ടം ചാടിച്ചാല്‍ മാത്രമെ ബിജെപിക്ക് അധികാരം പിടിക്കാന്‍ സാധിക്കൂ എന്ന് സാരം.

  കര്‍ണാടകയിലും മധ്യപ്രദേശിലും

  കര്‍ണാടകയിലും മധ്യപ്രദേശിലും

  കര്‍ണാടകയിലും മധ്യപ്രദേശിലുമൊക്കെ ഭരണം പിടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചതിനാല്‍ മഹാരാഷ്ട്രയിലും ഈ നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൊറോണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി നടത്തുന്നുവെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ബിജെപിയുടെ വലയില്‍ വീഴാതിരിക്കാന്‍ മുഴുവന്‍ അംഗങ്ങളുടെ മേലും പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയാണ് നേതൃത്വം

  വിമര്‍ശനം

  വിമര്‍ശനം

  സംസ്ഥാന വലിയ തോതില്‍ കൊറോണ വൈറസ് പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് പോലും ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയതിന് ബിജെപിക്കെതിരെ വലിയ വിമര്‍ശനമാണ് മഹാരാഷ്ട്ര ജലവിഭവ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ നടത്തുന്നത്.

  ഓപ്പറേഷൻ താമര

  ഓപ്പറേഷൻ താമര

  കർണാടക, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയില്‍ ഓപ്പറേഷൻ താമര ആവർത്തിക്കാൻ ബിജെപിക്ക് ഒരിക്കലും സാധിക്കില്ലെന്ന് പാട്ടീൽ പറഞ്ഞു. സൂം ആപ്പ് വഴി മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കോണ്‍ഫറന്‍സില്‍ വലിയ വിമര്‍ശനാണ് ബിജെപിക്കെതിരെ പാട്ടീല്‍ നടത്തിയത്.

  ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല

  ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല

  തങ്ങള്‍ക്ക് അധികാരം നഷ്ടപ്പെട്ടെന്നകാര്യം ബിജെപിക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. നിരാശരായ അവര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വീഴ്ത്താന്‍ ഉപചാപങ്ങള്‍ നടത്തുകയാണ്. എന്നാല്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ തീര്‍ത്തും സുരക്ഷിതരാണ്. ഭയപ്പെടേണ്ടതായിട്ട് ഒന്നുമില്ലെന്നും പാട്ടീല്‍ പറഞ്ഞു.

  ആശയവിനിമയം നടക്കുന്നു

  ആശയവിനിമയം നടക്കുന്നു

  സര്‍ക്കാറിലെ പ്രധാനപ്പെട്ട മൂന്ന് കക്ഷികള്‍ക്കിടയിലും നല്ല രീതിയിലുള്ള ആശയവിനിമയം നടക്കുന്നുണ്ട്. ഈ സര്‍ക്കാറിന്‍റെ കാലയളവില്‍ മാത്രമല്ല. അടുത്ത 15 വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. മഹാരാഷ്ട്രയില്‍ അദ്ദേഹം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ചിലര്‍ ഇപ്പോഴും കരുതുന്നുണ്ട്- ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പേര് സൂചിപ്പിക്കാതെ പാട്ടീല്‍ പറഞ്ഞു.

  ബിജെപി വിജയിക്കില്ല

  ബിജെപി വിജയിക്കില്ല

  പക്ഷെ എന്തൊക്കെ പറഞ്ഞാലും സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ ബിജെപി വിജയിക്കില്ല. ഉദ്ദവ് താക്കറെയുടെ എം‌എൽ‌സി നിയമന തീരുമാനം വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍. നേതാവ് ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ അവഹേളിക്കുന്ന ഒരു പരാമർശം നടത്താൻ പോകുന്നില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

  ഗവർറുടെ തീരുമാനം

  ഗവർറുടെ തീരുമാനം

  നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാർ നൽകുന്ന ശുപാർശകളിൽ ഗവർണർ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായ അഭിപ്രായം തേടാൻ അദ്ദേഹം ഒന്നോ രണ്ടോ ദിവസം കൂടി എടുത്തേക്കാം. എന്നിരുന്നാലും അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാട്ടീല്‍ പറഞ്ഞു.

  മുഖ്യമന്ത്രിയായത്

  മുഖ്യമന്ത്രിയായത്

  മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ എംഎല്‍സിയായി നിയമിക്കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിട്ട് നാളുകളേറെയായി. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. നിയമസംഭാ അംഗമാവാതെയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരുന്നത്.

  ആറ് മാസത്തിനകം

  ആറ് മാസത്തിനകം

  ഇത്തരത്തില്‍ മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ ഏറ്റെടുത്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി നിയമസംഭാഗമാകണമെന്നാണ് നിയമം. ഇതനുസരിച്ച് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്ത തുടര്‍ന്ന് എംഎല്‍എസി തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ഉദ്ധവ് താക്കറയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

  രാഷ്ട്രീയ കളികള്‍

  രാഷ്ട്രീയ കളികള്‍

  നവംബര്‍ 28 ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ധവ് താക്കറെ നിയമപ്രകരാരം മെയ് 28 നകം നിയസബാംഗമാകേണ്ടതുണ്ട്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്. എന്നാല്‍ അദ്ദേഹം തീരൂമാനം പ്രഖ്യാപിക്കത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികള്‍ ഉണ്ടെന്നാണ് മഹാവികാസ് അഘാഡി സഖ്യം ആരോപിക്കുന്നത്.

   സൗദി വീണ്ടും തിരിച്ചടി നേരിട്ടേക്കും; നിര്‍ണ്ണായക തീരുമാനം ഉണ്ടാവാന്‍ സാധ്യതയെന്ന് ട്രംപ്, ആശങ്ക സൗദി വീണ്ടും തിരിച്ചടി നേരിട്ടേക്കും; നിര്‍ണ്ണായക തീരുമാനം ഉണ്ടാവാന്‍ സാധ്യതയെന്ന് ട്രംപ്, ആശങ്ക

   രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന് രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Maharashtra govt is safe says Jayanth Patil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X