• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടിക്കടത്തെന്ന സംശയം: തുടര്‍ന്ന് യുപിയില്‍ മാനസികാസ്വാസ്ഥ്യത്തമുള്ള യുവാവിനെ കൊലപ്പെടുത്തി

  • By S Swetha

ലഖ്നൊ: കുട്ടിക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ആള്‍ക്കൂട്ട അക്രമത്തില്‍ ഏര്‍പ്പെടുന്ന കുറ്റവാളികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ(എന്‍എസ്എ) പ്രകാരം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വീണ്ടും കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.... നിര്‍ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതിചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.... നിര്‍ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതി

അമ്രോഹയിലെ അദാംപൂര്‍ പ്രദേശത്തെ ഡെഹ്രി ഖാദര്‍ ഗ്രാമത്തിലാണ് സംഭവം. ബാലപീഡകനാണെന്ന സംശയത്തെത്തുടര്‍ന്ന് ജനക്കൂട്ടം നിഷ്‌കരുണം തല്ലിച്ചതച്ചതാണ് ഇയാള്‍ കൊല്ലപ്പെടാന്‍ കാരണം. അയല്‍ ഗ്രാമമായ സാംബാല്‍ ജില്ലയിലെ ഒരു ഫ്‌ലൈഓവറില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞ് ജനക്കൂട്ടം ഇയാളുടെ മരണം അപകടമാക്കി മാറ്റാനും ശ്രമിച്ചു. എന്നാല്‍ ദേശീയ ചാനലായ ന്യൂസ് 18 പുറത്തു വിട്ട ദൃശ്യങ്ങളില്‍ ഈ സംഭവം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്.


കുട്ടികളെ തട്ടിക്കൊണ്ടു പോകലുമായി സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം കൊന്നൊടുക്കിയ സംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നേരത്തെ, സാംബലില്‍ രണ്ട് സഹോദരന്മാര്‍ അസുഖമുള്ള മരുമകനോടൊപ്പം മരുന്ന് വാങ്ങാനായി പോയപ്പോള്‍ ആക്രമിക്കപ്പെട്ടിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുകയാണെന്ന സംശയത്തെത്തുടര്‍ന്നാണ് ഇരുവരെയും ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ പരിക്കേറ്റു. മറ്റൊരാള്‍ പ്രാദേശിക ആശുപത്രിയിലെ ഗുരുതര യൂണിറ്റില്‍ ചികിത്സയിലാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ എന്‍എസ്എ പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചൈല്‍ഡ് ലിഫ്റ്ററുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കാരണം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി യുപി പോലീസ് ഡി.ജി.പി ഒ.പി സിംഗ് ബുധനാഴ്ച പറഞ്ഞു. ആളുകളോട് നിയമം കൈയ്യിലെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന അല്ലെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട 82 പേര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടുണ്ടെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്കെതിരെ വിവരങ്ങള്‍ ലഭിച്ചാല്‍ അടിയന്തര നമ്പര്‍ 100ല്‍ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അഭ്യൂഹങ്ങള്‍ക്കിടയാക്കിയ നൂറോളം സംഭവങ്ങള്‍ ആഗസ്റ്റില്‍ മാത്രം സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ''ബച്ചാ ചോര്‍'' എന്ന അഭ്യൂഹങ്ങള്‍ ഭയാനകമായ തോതില്‍ പ്രചരിക്കുന്നു, ഇത് പോലീസിനെയും അധികാരികളെയും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. ഝാന്‍സി, മീററ്റ്, ബറേലി, സാംബാല്‍, ജൗന്‍പൂര്‍, ഉനാവോ, റെയ്ബറേലി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
Man beaten death in UP after human trafficking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X