പട്ടാപകല്‍ യുവാവിനെ നടുറോഡിലിട്ട് കുത്തികൊന്നു, ഒരാളു പോലും തിരിഞ്ഞ് നോക്കാതെ, വീഡിയോ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

കടപ്പ: ആന്ധ്രാപ്രദേശില്‍ യുവാവിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു. 32കാരനായ മാരുതി റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലെ തിരക്കേറിയ റോഡില്‍ വെച്ചാണ് സംഭവം നടക്കുന്നത്. എന്നാല്‍ സംഭവം നടക്കുന്നത് കണ്ടിട്ട് വഴിയെ പോകുന്ന ഒരാള് പോലും തിരിഞ്ഞ് നോക്കുന്നില്ല.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെഡ്ഡി കോടതിയിലേക്ക് പോകുന്ന വഴിയാണ് രണ്ടു പേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ആക്രമികള്‍ വാളുപയോഗിച്ച് വെട്ടുകയാണെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.

 xmurder

പതിനൊന്ന്് വെട്ടുകളായിരുന്നു റെഡ്ഡിയുടെ ശരീരത്തുണ്ടായിരുന്നത്. സംഭവത്തിന് ശേഷം ചിലര്‍ മൃതദേഹത്തതിന് അടുത്തേക്ക് എത്തുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ എന്തു സംഭവിച്ചു എന്ന് അന്വേഷിക്കാതെ അതു വഴി കടന്ന് പോകുന്നുണ്ട്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Man Hacked To Death In Broad Daylight In Andhra Pradesh.
Please Wait while comments are loading...