സോനു നിഗമിന്റെ ബാങ്കുവിളി വിവാദം വര്‍ഗീയ കലാപമുണ്ടാക്കുമോ?; ഒരാള്‍ക്ക് കുത്തേറ്റു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബോളിവുഡ് ഗായകന്‍ സോനു നിഗമിന്റെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഇരുവിഭാഗക്കാര്‍ ഏറ്റെടുത്തതോടെ ഏതുവിധേനയും തണുപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ബാങ്കുവിളിക്കുന്നത് ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നുണ്ടെന്നുകാട്ടിയായിരുന്നു സോനുവിന്റെ ട്വീറ്റ്. എന്നാല്‍, ഇതര മതസ്ഥര്‍ അത് ഏറ്റെടുത്തതോടെ വന്‍വിവാദമാണ് കൊഴുക്കുന്നത്.

ഏറ്റവുമൊടുവിലുണ്ടായ ഒരു സംഭവത്തില്‍ മധ്യപ്രദേശില്‍ ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. സോനു നിഗമിന്റെ ട്വീറ്റിനെ അനുകൂലിച്ചയാള്‍ക്കാണ് കുത്തേറ്റത്. മധ്യപ്രദേശ് ഗോപാല്‍പുര സ്വദേശി ശിവം റായിക്കാണ് കുത്തേറ്റത്. ഫേസ്ബുക്കില്‍ സോനുവിനെ അനുകൂലിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മുഹമ്മദ് നഗോരി, ഫൈസന്‍ ഖാന്‍ എന്നവര്‍ ഫോണിലൂടെ ശിവം റായിയെ ഫോണില്‍ ഭീഷണിപ്പെടുത്തി.

sonu-nigam

ഇതിന് പിന്നാലെ നേരിട്ട് കാണാന്‍ ഇവര്‍ വെല്ലുവിളിക്കുകയും ചെയ്തു. ഫ്രീഗഞ്ച് ഏരിയയില്‍ ഒരു സുഹൃത്തിനൊപ്പം ഇവരെ കാണാനെത്തിയ തന്നെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് ശിവം റായി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.

സോനുവിന്റെ ട്വീറ്റിനെതിരെ ബംഗാളിലെ ഒരു മുസ്ലീം പുരോഹിതന്‍ രംഗത്തെത്തിയതാണ് സംഭവം മതപരമായ വിഷയത്തിലേക്ക് നീങ്ങിയത്. സോനുവിന്റെ തല മൊട്ടയിക്കുന്നവര്‍ക്ക് ഇയാള്‍ 10 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. ഇതിനുപിന്നാലെ സോനു തന്റെ തല സ്വയം മൊട്ടയടിച്ച് പണം ആവശ്യപ്പെട്ടത് കൂടുതല്‍ നാടകീയതയുണ്ടാക്കി. ബാങ്കുവിളി വിവാദം കൂടുതല്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങാതെ അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സുഹൃത്തുക്കളുടെ ശ്രമം.

English summary
Madhya Pradesh: Man stabbed for supporting Sonu Nigam’s azaan tweet on Facebook
Please Wait while comments are loading...