രണ്ട് സിനിമയിൽ നായികയാക്കാം, പകരം....മകളുടെ പ്രായമുള്ള നടിയോട് സംവിധായകൻ ആവശ്യപ്പെട്ടത്!!

  • By: venika
Subscribe to Oneindia Malayalam

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രമുഖ നടിമാരായ പാർവതി, റിമ കല്ലിങ്കൽ എന്നിവരുടെ വെളിപ്പെടുത്തലോടെ മറ്റ് പല നടിമാരും ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴും ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്ത പുരുഷതാരങ്ങൾ മലയാളത്തിലുണ്ട്.

അണിയറയിൽ ബിജെപിക്ക് മുഖ്യമന്ത്രി ഒരുങ്ങുന്നു!! കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കിയതിനു പിന്നിൽ?

കാസ്റ്റിങ് കൗച്ച് എല്ലാ ഇൻഡസ്ട്രിയുടെയും ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വാർത്തകൾ. മറാത്തി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മറാത്ത നടി. രണ്ട് സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സംവിധായകൻ തന്നോട് അയാൾക്ക് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി നടി പറയുന്നു.

രണ്ട് സിനിമയിൽ നായികയാക്കാം

രണ്ട് സിനിമയിൽ നായികയാക്കാം

രണ്ട് സിനിമകളിൽ നായികയാക്കാമെന്നാണ് സംവിധായകൻ തന്നോട് പറഞ്ഞതെന്ന് നടി പറയുന്നു. പകരം അയാൾക്ക് വഴങ്ങിക്കൊടുക്കണമെന്നായിരുന്നു അയാളുടെ ആവശ്യം.

പരാതി നൽകി

പരാതി നൽകി

സംഭവവുമായി ബന്ധപ്പെട്ട് 19കാരിയായ കൊറിയോഗ്രാഫർ കൂടിയായ നടി പോലീസിൽ പരാതി നൽകി. കലേവാഡിയിൽ ചിരാഗ് സ്റ്റുഡിയോ നടത്തുന്ന അപ്പ പവാർ എന്നയാൾക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

പ്രശസ്തയാകണം

പ്രശസ്തയാകണം

പ്രശസ്തയാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നതായി നടി പറയുന്നു. എന്നാൽ അന്തസ് ആർക്കും അടിയറവ് വൈക്കാൻ തയ്യാറല്ലെന്നും നടി പറയുന്നു. നിരവധി സംഗീത ആല്‍ബങ്ങൾക്കും ഷോകൾക്കും കൊറിയോഗ്രഫി ചെയ്തയാളാണ് പരാതിക്കാരിയായ നടി.

സ്ക്രീൻ ടെസ്റ്റിന് പോയി

സ്ക്രീൻ ടെസ്റ്റിന് പോയി

ആരോപണവിധേയനായ സംവിധായകന്റെ പുതിയ ചിത്രത്തിന് പുതുമുഖങ്ങളെ തേടുന്നുവെന്ന് അറിഞ്ഞിരുന്നു. ഇതനുസരിച്ച് സംവിധായകനെ വിളിച്ചിരുന്നുവെന്നും അപ്പോൾ സ്ക്രീൻ ടെസ്റ്റിന് ഹാജരാകാൻ പോയെന്നും നടി പറയുന്നു.

ഓഗസ്റ്റ് നാലിന് സ്ക്രീൻ ടെസ്റ്റ്

ഓഗസ്റ്റ് നാലിന് സ്ക്രീൻ ടെസ്റ്റ്

ഓഗസ്റ്റ് നാലിനായിരുന്നു സ്ക്രീൻ ടെസ്റ്റ് നടന്നതെന്ന് നടി പരാതിയിൽ പറയുന്നു. സംവിധായകനും രണ്ട് നിർമ്മാതാക്കളും അപ്പോൾ അവിടെ ഉണ്ടായിരുന്നതായി നടി വ്യക്തമാക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചു

തിരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചു

ഓഗസ്റ്റ് ആറിന് സംവിധായകന്റെ ഓഫീസിൽ നിന്ന് വിളി വന്നതനുസരിച്ച് താനവിടെ പോയിരുന്നുവെന്ന് നടി പറയുന്നു. തന്നെ ചിത്രത്തിലെ രണ്ടാമത്തെ നായികയായി തിരഞ്ഞെടുത്തുവെന്ന് സംവിധായകന്റെ അസിസ്റ്റന്റ് ആകാശ് അറിയിച്ചു ഗണേശ ചതുർഥിക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇയാൾ പറഞ്ഞതായി നടി പറയുന്നു.

കാശ് തരില്ല

കാശ് തരില്ല

അതേസമയം ചിത്രത്തിൽ അഭിനയിക്കുന്നതിന് തനിക്ക് പ്രതഫലം തരില്ലെന്നും എന്നാൽ നല്ലൊരു അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണമെന്നും അയാൾ പറഞ്ഞതായി നടി പറയുന്നു.

കാബിനിൽ വച്ച്

കാബിനിൽ വച്ച്

അതിനു ശേഷം സംവിധായകനായ പവാർ തന്നെ അയാളുടെ കാബിനിലേക്ക് വിളിച്ചുവെന്നും അവിടെ വച്ചാണ് തന്നോട് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതെന്നും നടി പറയുന്നു. ഇത്തരത്തിലൊന്ന് അയാളിൽ നിന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാൽ പെട്ടെന്ന് കരഞ്ഞുപോയെന്നും നടി വ്യക്തമാക്കുന്നു.

ചിന്തിക്കാൻ ആവശ്യം

ചിന്തിക്കാൻ ആവശ്യം

ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കാൻ സംവിധായകൻ പറഞ്ഞു. എന്നാൽ പറ്റില്ലെന്ന് പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംവിധായകൻ പവാർ ഒളിവിലാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥ സബ്ഇൻസ്പെക്ടർ സംഗീത ഗോഡെ പറഞ്ഞു.

English summary
maratha actress complaint against director on casting couch
Please Wait while comments are loading...