ഹാദിയ വന്നത് പഠിക്കാനാണ്, പത്രസമ്മേളനം നടത്താനല്ല! ഹാദിയയെ കാണാനാകില്ലെന്ന് കോളേജ് അധികൃതർ...

  • By: Desk
Subscribe to Oneindia Malayalam

സേലം: ശിവരാജ് ഹോമിയോ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഹാദിയയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനാകില്ലെന്ന് കോളേജ് അധികൃതർ. കഴിഞ്ഞദിവസം ഹാദിയയെ കാണാനെത്തിയ മാധ്യമപ്രവർത്തകർക്ക് കോളേജ് അധികൃതർ അനുമതി നിഷേധിക്കുകയും ചെയ്തു.

ഓഖി മുന്നറിയിപ്പ്; പിണറായിയെ ചതിച്ചത് ഈ ഉദ്യോഗസ്ഥൻ! ഇയാളെ നിയമിച്ചത് ഉമ്മൻചാണ്ടി സർക്കാരും..

പത്രത്തിലെ 'പരേതൻ' പൊങ്ങിയത് കോട്ടയത്ത്! ഭാര്യയ്ക്ക് സ്വർണമാലയും പണവും അയക്കാൻ ശ്രമം...

ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിൻ ജഹാനെ എൻഐഎ വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ സേലത്തെ കോളേജിലെത്തിയത്. സംഭവത്തിൽ ഹാദിയയുടെ പ്രതികരണം എന്താണെന്ന് അറിയലായിരുന്നു മാധ്യമപ്രവർത്തകരുടെ ഉദ്ദേശ്യം. എന്നാൽ ഹാദിയയെ മാധ്യമപ്രവർത്തകരുടെ മുന്നിലേക്ക് കൊണ്ടുവരാൻ കോളേജ് അധികൃതർ തയ്യാറായില്ല.

പഠിക്കാൻ വന്നതാണ്...

പഠിക്കാൻ വന്നതാണ്...

ഹാദിയ വന്നത് പഠിക്കാനാണെന്നും, പത്രസമ്മേളനം നടത്താനല്ലെന്നും പറഞ്ഞാണ് കോളേജ് അധികൃതർ മാധ്യമപ്രവർത്തകരെ മടക്കി അയച്ചത്. ഹാദിയയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരേണ്ടതില്ലെന്ന് കോളേജ് അധികൃതർ യോഗം ചേർന്ന് തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുണ്ട്. തേജസ് ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പിന്നീടൊരിക്കൽ...

പിന്നീടൊരിക്കൽ...

ഹാദിയയെ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാനാകില്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. വേണമെങ്കിൽ പിന്നീടൊരിക്കൽ ഹാദിയയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരാമെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുപതോളം മാധ്യമപ്രവർത്തകരാണ് കഴിഞ്ഞദിവസം സേലത്തെ കോളേജിലെത്തിയിരുന്നത്.

സന്തോഷവതി...

സന്തോഷവതി...

കോളേജിൽ ഹാദിയക്ക് ഒരു പ്രയാസവുമില്ലെന്നും, ഹാദിയ തികച്ചും സന്തോഷവതിയാണെന്നും പ്രിൻസിപ്പൽ കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലെ മറ്റു വിദ്യാർത്ഥികൾക്ക് നൽകുന്ന എല്ലാ സ്വാതന്ത്ര്യവും ഹാദിയക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടിയില്ല...

മറുപടിയില്ല...

അതേസമയം, ഹാദിയ സന്തോഷവതിയാണെങ്കിൽ എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരാത്തതെന്ന് മാധ്യമപ്രവർത്തകർ പ്രിൻസിപ്പലിനോട് തിരിച്ചുചോദിച്ചു. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.

വൻ സുരക്ഷ...

വൻ സുരക്ഷ...

കേരളത്തിലെയും തമിഴ്നാട്ടിലെയും ഇരുപതോളം മാധ്യമപ്രവർത്തകരാണ് കോളേജിലെത്തിയിരുന്നത്. സംഭവമറിഞ്ഞ് സേലം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും ക്യാമ്പസിൽ നിലയുറപ്പിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഹാദിയ സേലത്തെ ഹോമിയോ കോളേജിൽ പഠിക്കാനെത്തിയത്.

cmsvideo
ഹാദിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ | Oneindia Malayalam
മാധ്യമങ്ങളെ കണ്ടിരുന്നു...

മാധ്യമങ്ങളെ കണ്ടിരുന്നു...

ഹോമിയോ കോളേജിൽ പുന:പ്രവേശനം നേടിയ ശേഷം ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. കോളേജ് അധികൃതർ തന്നെയാണ് ഇതിന് സൗകര്യമൊരുക്കിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട സംഭവത്തിലും അഭിപ്രായം ആരായാൻ മാധ്യമപ്രവർത്തകർ എത്തുന്നത് കോളേജിനും തലവേദനയായിട്ടുണ്ട്.

English summary
media report; salem college refused to see hadiya.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്