കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മിയിലെ അട്ടിമറിക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ദില്ലി തിരഞ്ഞെടുപ്പിനെ കുറിച്ചാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറപ്പിച്ച് ആം ആദ്മി പാര്‍ട്ടി ഇന്ദ്രപ്രസ്ഥം യഥാര്‍ത്ഥത്തില്‍ കയ്യടക്കുകയായിരുന്നു.

വന്‍ മരങ്ങളാണ് ദില്ലി തിരഞ്ഞെടുപ്പില്‍ കടപുഴകി വീണത്. അട്ടിമറികളില്‍ മിക്കതും ആം ആദ്മി പാര്‍ട്ടിയുടെ 'ആം ആദ്മി' കള്‍ തന്നെയാണ് നടത്തിയത് ന്നെതും വസ്തുതയാണ്.

കുറ്റിച്ചൂല്‍ ചിന്ഹമാക്കി ദില്ലി തൂത്തുവാരിയ ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ രാജ്യ വ്യാപകമായി വന്‍ ജനസമ്മതിയാണ് ലഭിക്കുന്നത്. ദില്ലിയിലെ വന്‍മരങ്ങളെ പിഴുതെറിഞ്ഞ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

അഴിമതി വിരുദ്ധ സമരത്തിലൂടെ രംഗത്തെത്തിയ അരവിന്ദ് കെജ്രിവാളാണ് ദില്ലി തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തിയത്. ആം ആദ്മിയുടെ സ്ഥാപകനായ കെജ്രിവാള്‍ തറപറ്റിച്ചത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീല ദീക്ഷിത്തിനെ. മൂന്ന് തവണ തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കാല്‍ ലക്ഷം വോട്ടിനാണ് തുടക്കക്കാരനായ കെജ്രിവാളിനോട് തോറ്റമ്പിയത്.

രാഖി ബിര്‍ള

രാഖി ബിര്‍ള

പേരില്‍ ബിര്‍ള എന്നൊക്കെ ഉണ്ടെങ്കിലും രാഖി ബിര്‍ള ഒരു പണച്ചാക്കൊന്നുല്ല. സ്വകാര്യ വാര്‍ത്താ ചാനലിലെ പത്രപ്രവര്‍ത്തകയായ രാഖി അട്ടിമറിച്ചത് കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന രാജ് കുമാര്‍ ചൗഹാനെ ആണ്. മങ്കള്‍പുരി മണ്ഡലത്തില്‍ പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഖിയുടെ വിജയം. മൂന്ന് തവണ എംഎല്‍എ ആയ രാജ് കുമാര്‍ ചൗഹാന്‍ തോറ്റത് 25 കാരിയായ രാഖിയോട്.

അശോക് കുമാര്‍ ചൗഹാന്‍

അശോക് കുമാര്‍ ചൗഹാന്‍

കോണ്‍ഗ്രസിന്റെ വെറ്ററന്‍ നേതാവ് പ്രേം സിങ്ങിനെയാണ് അശോക് കുമാര്‍ ചൗഹാന്‍ അട്ടിമറിച്ചത്. അംബേദ്കര്‍ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അശോക് കുമാറിന്റെ വിജയം. 1958 മുതല്‍ അംബേദ്കര്‍ നഗര്‍ കോളനിയുടെ എംഎല്‍എയായിരുന്നു പ്രേം സിങ്. തുടര്‍ച്ചയായ 10 തവണ. പക്ഷേ പതിനൊന്നാം തവണ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറിയില്‍ പ്രേം സിങും കടപുഴകി വീണു.

സുരേന്ദ്ര സിങ്

സുരേന്ദ്ര സിങ്

ദേശീയ സുരക്ഷ ഭടനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്... ഇതാണ് സുരേന്ദ്ര സിങിന്റ കഥ. എന്‍എസ്ജി കമാന്റോ ആയിരുന്ന സുരേന്ദ്ര സിങ് ബിജെപി സ്ഥാനാര്‍ത്ഥി കരണ്‍ സിങ് തന്‍വാറിനെയാണ് അട്ടിമറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ ജയം 355 വോട്ടുകള്‍ക്ക്. ദില്ലി കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്നാണ് സുരന്ദ്ര സിങ് തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തിനെതിരെ നടത്തിയ കമാന്റോ ഓപ്പറേഷനില്‍ അംഗമായിരുന്നു സുരേന്ദ്ര സിങ്

അശോക് കുമാര്‍ ബിന്നി

അശോക് കുമാര്‍ ബിന്നി

ദില്ലിയുടെ ആരോഗ്യമന്ത്രിയായിരുന്ന എകെ വാലിയയെ അട്ടിമറിച്ചത് അശോക് കുമാര്‍ ബിന്നിയാണ്. ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ ബിന്നിയുടെ വിജയം 7752 വോട്ടുകള്‍ക്കായിരുന്നു. തിരഞ്ഞെടുപ്പിലെ കന്നി അങ്കക്കാരനായിരുന്നില്ല ബിന്നി. രണ്ട് തവണ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ആളുകളെ കണ്ടു മുട്ടുന്നതിന് ബിന്നി സംഘടിപ്പിച്ചിരുന്ന അയല്‍ക്കൂട്ടങ്ങളാണ് ഇദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടിയുമായി അടുപ്പിച്ചത്.

പ്രകാശ് ജര്‍വാര്‍

പ്രകാശ് ജര്‍വാര്‍

ഒരു ബഹു രാഷ്ട്ര കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ ആയിരുന്നു പ്രകാശ്. ഇല്ലാതായ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കാമ്പയില്‍ ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ചു. ജന ലോക്പാല്‍ മുന്നേറ്റത്തിലും സജീവമായിരുന്നു ഈ 25 കാരന്‍.

ദിയോളി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഗഗന്‍ റാണയേയും കോണ്‍ഗ്രസ്സിന്റെ സിറ്റിങ് എംഎല്‍എ ആയിരുന്ന അര്‍വീന്ദര്‍ സിങ്ങിനേയും അട്ടിമറിച്ചാണ് പ്രകാശ് വിജയം നേടിയത്.

രാജേഷ് ഗാര്‍ഗ്ഗ

രാജേഷ് ഗാര്‍ഗ്ഗ

ദില്ലിയില്‍ ബിജെപിയുടെ ശക്തി ദുര്‍ഗ്ഗമായ റോണിയില്‍ ആം ആദ്മി പാര്‍ട്ടിയെ പോലും ഞെട്ടിച്ച വിജയമാണ് രാജേഷ് ഗാര്‍ഗ്ഗ നേടിയത്. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ജയ് ഭഗ് വാന്‍ അഗര്‍ വാളിനെ 1872 വോട്ടുകള്‍ക്കാണ് രാജേഷ് ഗാര്‍ഗ്ഗ് അട്ടിമറിച്ചത്.

വീണ ആനന്ദ്

വീണ ആനന്ദ്

സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു വീണ ആനന്ദ്. പട്ടേല്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് 6262 വോട്ടുകള്‍ക്കാണ് വിജയം. അട്ടിമറിച്ചത് ബിജെപിയുടെ പൂര്‍ണിമ വിദ്യാര്‍ത്ഥിയെ.

English summary
Meet Aam Aadmi Party's 'giant killers'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X