കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണം, സ്‌കൂളുകളില്‍ സൈനിക പാഠങ്ങളും പഠിപ്പിക്കും...

രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനു മുന്നിലാണ് മന്ത്രിമാര്‍ ഇക്കാര്യം അവതരിപ്പിച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്നും ദേശീയ പതാക ഉയര്‍ത്തല്‍ നിര്‍ബന്ധമാക്കണമെന്നും കേന്ദ്രമന്ത്രിമാരുടെ നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും സ്‌കൂളുകളില്‍ ദേശീയഗാനം ചൊല്ലണമെന്നും നിര്‍ദേശമുണ്ട്.രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനു മുന്നിലാണ് മന്ത്രിമാര്‍ ഇക്കാര്യം അവതരിപ്പിച്ചത്.

ദേശീയ നേതാക്കളുടെ ചരിത്രങ്ങള്‍ കൂടുതലായി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും, സൈനികരുടെയും സൈന്യത്തിന്റെയും ചരിത്രങ്ങളും കുട്ടികളെ പഠിപ്പിക്കണമെന്നുമാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. കേന്ദ്രമന്ത്രിമാര്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചു.

സൈനിക പാഠങ്ങള്‍ പഠിപ്പിക്കണം

സൈനിക പാഠങ്ങള്‍ പഠിപ്പിക്കണം

രാജ്യത്തെ സ്‌കൂളുകളില്‍ സൈനികരുടെ ജീവചരിത്രങ്ങളും സൈന്യത്തിന്‍െ ചരിത്രവും പഠിപ്പിക്കണമെന്നാണ് മന്ത്രിമാരുടെ പ്രധാന ആവശ്യം.

ദേശീയ ഗാനവും നിര്‍ബന്ധവും

ദേശീയ ഗാനവും നിര്‍ബന്ധവും

വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധമായും ദേശീയഗാനം ചൊല്ലിക്കണമെന്നും , സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തല്‍ നിര്‍ബന്ധമാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.

വേണ്ടത് സൈനിക സ്‌കൂളുകള്‍

വേണ്ടത് സൈനിക സ്‌കൂളുകള്‍

രാജ്യത്ത് ഇനി കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ സ്‌കൂളുകളും ആരംഭിക്കേണ്ടതില്ലെന്നും കൂടുതല്‍ സൈനിക സ്‌കൂളുകള്‍ നിര്‍മ്മിക്കണമെന്നുമാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി നിര്‍ദേശിച്ചത്.

വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ബോര്‍ഡ്

വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ബോര്‍ഡ്

രാജ്യത്തെ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്റെ സുപ്രധാന യോഗത്തിലാണ് ബിജെപി മന്ത്രിമാര്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.

English summary
A group of ministers has suggested to the country’s top education policy-making body that education must help make students more patriotic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X