ജിയോ ഫലം കണ്ടു, ഫോബ്‌സ് ഗെയിം ചെയ്‌ഞ്ചേഴ്‌സ് പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: ജിയോ തരംഗം തീര്‍ന്നില്ല. ആറ് മാസം കൊണ്ട് പത്തു കോടി ഉപഭോക്താക്കളെ നേടിയ കമ്പനിയുടെ തലവന് ഫോബ്‌സ് മാസികയുടെ അംഗീകാരം. ഫോബ്‌സിന്റെ ആഗോള ഗെയിം ചെയ്‌ഞ്ചേഴ്‌സ് പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമതെത്തി. ജിയോ അവതരിപ്പിച്ചതിലൂടെ ടെലികോം രംഗത്ത് നടത്തിയ വന്‍ മുന്നേറ്റമാണ് അദ്ദേഹത്തെ അംഗീകാരത്തിനര്‍ഹനാക്കിയത്.

അംബാനിയെ ഉദ്ധരിച്ചുകൊണ്ട് ഫോബ്‌സ് പറഞ്ഞതിങ്ങനെ: 'ഡിജിറ്റലായി പോകേണ്ടത് ഡിജിറ്റലായിത്തന്നെ പോകണം. ഇന്ത്യ ഇക്കാര്യത്തില്‍ പിറകില്‍ നില്‍ക്കാന്‍ പാടില്ല'. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തരംഗമാണ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ചതെന്നും ഫോബ്‌സ് വ്യക്തമാക്കി. കോര്‍പ്പറേറ്റ് രംഗത്ത് പുത്തന്‍ നീക്കങ്ങളിലൂടെ ലഭം ഉണ്ടാക്കുന്നവരില്‍ സത്യസന്ധരായ ആളുകളെയാണ് തങ്ങള്‍ തേടുന്നതെന്നും അവര്‍ പറഞ്ഞു.

reliance

സ്വന്തം വ്യവസായശൃഖല ജനോപകാരപ്രദമായ പദ്ധതികള്‍ക്കു മാറ്റിവെയ്ക്കുന്ന ആളുകളെയാണ് ഫോബ്‌സ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 ഓളം വ്യവസായികളാണ് പട്ടികയിലുള്ളത്.

English summary
Forbes names Mukesh Ambani on top in the list of game changers
Please Wait while comments are loading...