മൂന്ന് വയസ്സുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ചു: അറസ്റ്റിലായത് 57 കാരന്‍, കുടുങ്ങിയത് ട്രസ്റ്റി!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മൂന്ന് വയസ്സുകാരിയെ മാസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ സ്ഥാപകന്‍ അറസ്റ്റില്‍. ഫ്രഞ്ച് പൗരനും സ്വകാര്യ സ്കൂളിന്‍റെ ട്രസ്റ്റിയും സ്ഥാപകനുമായ 57കാരനാണ് അറസ്റ്റിലായത്. അഞ്ച് മാസം മുമ്പ് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായതോടെയാണ് ഫ്രഞ്ച് പൗരനായ ബ്രില്ല്യന്‍റ് പാട്രിക് മോറിസ് അറസ്റ്റിലായത്. സ്കൂളിലെ മറ്റൊരു വനിതാ അധ്യാപികയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.


നോട്ട് നിരോധനം DeMoDisaster: നോട്ടുനിരോധനത്തിനെതിരെ ട്വിറ്ററില്‍ കറുപ്പടിച്ച് മമത, പ്രതിപക്ഷവും!!


റയാന്‍ സ്കൂള്‍ സംഭവം: കുട്ടിയെ കൊലപ്പെടുത്തിയത് പരീക്ഷ നീട്ടിവെയ്ക്കാന്‍!! വെളിപ്പെടുത്തല്‍!

57 കാരനായ സ്കൂള്‍ ട്രസ്റ്റിയാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. അതേ സമയം ജയിലില്‍ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സ്കൂളിലെ കുട്ടികള്‍, അധ്യാപകര്‍, മാനേജ്മെന്‍റ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ 75 പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.

വേറിട്ട പ്രതിഷേധവുമായി യുവതി: എന്താണ് അപ്സ്കേര്‍ട്ടിംഗ്, യുവതി ക്യാമറയ്ക്ക് മുമ്പില്‍ ചെയ്തത്!

 പോക്സോ പ്രകാരം കേസ്

പോക്സോ പ്രകാരം കേസ്


നേരത്തെ മെയ് 18നാണ് മോറിസിനും മറ്റൊരു വനിതാ ധ്യാപികയ്ക്കുമെതിരെ മഹാരാഷ്ട്ര പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമ പ്രകാരം കേസെടുത്തത്. മൂന്ന് വയസ്സുകാരിയായ മകള്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ വച്ച് പലതവണ പീഡനത്തിനിരയായെന്നും ക്ലാസ് ടീച്ചര്‍ കുറ്റം ചെയ്യാന്‍ സഹായിച്ചെന്നും കാണിച്ചാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

 മറ്റൊരു കുട്ടിയും

മറ്റൊരു കുട്ടിയും


ഇതേ സ്കൂളിലെ മറ്റൊരു കുട്ടിയും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരാതിയുമായി പോലീസിനെ സമീപിക്കാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറല്ലെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സ്കൂളിലെ ടീച്ചര്‍ക്കും ട്രസ്റ്റിയ്ക്കുമെതിരെ പരാതി നല്‍കിയ കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

 തെളിവില്ലെന്ന് പോലീസ്

തെളിവില്ലെന്ന് പോലീസ്

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ പോലസിന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മീഷനും ബോംബെ ഹൈക്കോടതിയിലും പരാതി നല്‍കിയത്. കുറ്റവാളികളെ പിടികൂടിയില്ലെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് പോലീസിനെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

 പ്രതി റിമാന്‍ഡില്‍

പ്രതി റിമാന്‍ഡില്‍


കേസ് അന്വേഷിക്കാന്‍ മേഘ് വാഡി ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണറോട് ബോംബെ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് മോറിസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ നവംബര്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസിലെ അധ്യാപികയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴി‍ഞ്ഞിട്ടില്ല.

 സ്കൂള്‍ പ്രവര്‍ത്തിക്കുന്നു

സ്കൂള്‍ പ്രവര്‍ത്തിക്കുന്നു


കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മെയ് മാസത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും സ്കൂള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ ബാലാവകാശ കമ്മീഷനെയും ബോംബെ ഹൈക്കോടതിയെയും പരാതിയുമായി സമീപിച്ചത്.

 കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

സംഭവമറിഞ്ഞ് സ്കൂളോട് സംസാരിക്കാന്‍ കുട്ടിയുടെ അമ്മ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇക്കാര്യം തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് പോക്സോ നിയമത്തിലെ 4, 6, 10 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. ജൂണ്‍ എട്ടിന് വിദഗ്ദരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്യുകയും സ്കൂള്‍ ജീവനക്കാരുടെ ഫോട്ടോയില്‍ നിന്ന് കുട്ടി കുറ്റവാളിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതോടെ കുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ച് സിആര്‍പിസിയിലെ 164ാം വകുപ്പ് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The MIDC police on Tuesday arrested a French national, who is also a trustee of an international school in Andheri, on charges of alleged sexual assault of a three-year-old girl around five months ago

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്