പശുവിനെ ചൊല്ലിയുള്ള കലാപം അവസാനിപ്പിക്കണം; മുസ്ലീം സിനിമാ നിര്‍മാതാവ് പശുവിനെ ദത്തെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കോട്ട: പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യമെങ്ങുനിന്നും അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ പുറത്തുവരവെ പശുവിനെ ദത്തെടുത്ത് ഗൃഹപ്രവേശം നടത്തിയ മുസ്ലീം സിനിമാ നിര്‍മാതാവ് വാര്‍ത്തകളില്‍ ഇടം പിടിച്ചു. രാജസ്ഥാനിലെ കോട്ട സ്വദേശിയായ സരോഷ് ഖാന്‍ ആണ് വിഗ്യാന്‍ നഗറിലെ തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം വ്യത്യസ്തമാക്കിയത്.

വളരെ വ്യത്യസ്ത ഇനത്തില്‍പ്പെട്ട പശുവിനെയും കാളയെയുമാണ് ഹിന്ദു ആചാരപ്രകാരം ദത്തെടുത്തത്. ഇവയെ 50,000 രൂപ നല്‍കിയാണ് വാങ്ങിയതെന്ന് സരോഷ് പിന്നീട് പറഞ്ഞു. പശുവിനെ ചൊല്ലിയുള്ള അക്രമവും കൊലപാതകങ്ങളും അവസാനിപ്പിക്കണം. മുസ്ലീങ്ങള്‍ പശുക്കള്‍ക്ക് എതിരല്ല. എല്ലാ മതക്കാരും എല്ലാവരെയും ബഹുമാനിക്കുമ്പോള്‍ സമാധാനം പുലരുമെന്നും സരോഷ് പറയുന്നു.

971570-cow-19-1500

മുസ്ലീങ്ങളും പശുക്കളെ സ്‌നേഹിക്കുന്നുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് താന്‍ പശുവിനെ വാങ്ങിയതും ആചാരപ്രകാരം ദത്തെടുത്തതും. തന്റെ സന്ദേശം പശുവിന്റെ പേരിലുള്ള അക്രമം ഇല്ലാതാക്കാന്‍ ഒരു തുടക്കമാകുമെങ്കില്‍ താന്‍ അതീവ സന്തോഷവാനായെന്നും ഖാന്‍ പറഞ്ഞു. ഹിന്ദി, രാജസ്ഥാനി സിനിമകള്‍ നിര്‍മിക്കുകയും ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഖാന്‍. നിര്‍മാതാവിന്റെ പ്രവര്‍ത്തിയെ ഹിന്ദു സമുദായത്തിലെ പലരും സ്വാഗതം ചെയ്യുകയും പുകഴ്ത്തുകയും ചെയ്തു.

English summary
Muslim filmmaker adopts cow to spread peace message
Please Wait while comments are loading...