കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ യാത്രയ്ക്ക് മോദി പൊടിച്ചത് 355 കോടി!! 41 രാജ്യങ്ങളിലായി 165 ദിവസം

  • By Desk
Google Oneindia Malayalam News

രാജ്യത്തെ നല്ലൊരു വിഭാഗം ജനങ്ങളും ദാരിദ്രത്തിൽ കഴിയുമ്പോപോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രക്കായി ചിലവഴിച്ചത് 355 കോടി രൂപ. അധികാരത്തിലേറിയ ശേഷം 48 മാസങ്ങൾക്കുള്ളിൽ 41 വിദേശ യാത്രകളാണ് മോദി നടത്തിയത്. ഇതിനായി 165ദിവസങ്ങൾ നീക്കിവെച്ചു.

ബെംഗളൂരുവിലെ വിവരാവകാശ പ്രവർത്തകനായ ഭീമപ്പ ഗദാദിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെട്ടത്.

ഏറ്റവും ഉയര്‍ന്നത്

ഏറ്റവും ഉയര്‍ന്നത്

ഇനി 12 യാത്രകളുടെ ചിലവുകൾ കൂടി പുറത്തുവരാനുണ്ടെന്നതിനാൽ കോടികളുടെ കണക്ക് ഇനിയും ഉയരും. രാജ്യം അടുത്തിടെ കണ്ട ഏറ്റവും ഉയർന്ന വിദേശയാത്രാ ചിലവ് കൂടിയാണിത്. പ്രധാനമന്ത്രി മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെ പ്രതിപക്ഷ പാർട്ടികളടക്കം ശക്തമായി വിമർശനമുന്നയിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ പോലും പ്രതികൂലമായി ബാധിച്ചതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

കുത്തക കമ്പനികള്‍

കുത്തക കമ്പനികള്‍

രാജ്യത്തെ കുത്തക കമ്പനികളുടെ വാണിജ്യതാത്പര്യങ്ങൾ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ലക്ഷ്യമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അദാനി, അംബാനി ഗ്രൂപ്പുകളുടെയടക്കം പ്രതിനിധികൾ പ്രധാനമന്ത്രിയുടെ യാത്രാസംഘത്തിൽ തുടർച്ചയായി ഉൾപ്പെടുന്നതിനെ തുടർന്നായിരുന്നു ഈ വിമർശനം.

യൂറോപ്പിൽ പൊടിപൊടിച്ചു

യൂറോപ്പിൽ പൊടിപൊടിച്ചു

ഫ്രാൻസ്, ജർമനി, കാനഡ എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് മാത്രം നടത്തിയ യാത്രയ്ക്ക് ചിലവഴിച്ചത് 31.32 കോടി രൂപയാണ്. മോദിയുടെ വിദേശ സന്ദർശനത്തിൽ ഏറ്റവും കൂടുതൽ തുക ചിലവ് വന്നതും ഈ യാത്രകൾക്കാണ്.
ഏറ്റവും കുറച്ചു തുക ചെലവായത് ഭൂട്ടാൻ സന്ദർശനത്തിനും. 2.45 കോടി രൂപ.

12 യാത്രകള്‍

12 യാത്രകള്‍

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റിലും സന്ദർശിച്ച രാജ്യങ്ങൾ, സന്ദർശന ദിവസങ്ങൾ, വിമാന യാത്രക്കായി ചിലവായ തുക എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ അവസാനം നടത്തിയ 12 യാത്രകളുടെ ചെലവ് സംബന്ധിച്ച കണക്കുകളില്ല.

എന്ത് നേട്ടം

എന്ത് നേട്ടം

ഇതും കൂടി പുറത്തുവരുന്നതോടെ വിദേശയാത്രാ ചിലവ് കുത്തനെ ഉയരും. മോദിയുടെ വിദേശയാത്രാ ചിലവിനെതിരെ വലിയ പ്രതിഷേധം പതിപക്ഷ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്. വിദേശ യാത്രകൾ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായി എന്നത് വ്യക്തമാക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു.

English summary
narendra modis foreign trip details out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X