കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം ഭരണഘടനാപരമായി പരിഹരിക്കണം,നാഖ്വി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഭരണഘടനാപരമായി പരിഹരിയ്ക്കണമെന്ന് ബിജെപി ഉപാധ്യക്ഷന്‍ മുക്തര്‍ അബ്ബാസ് നാഖ്വി. ഭരണഘടനമപരാമയി പ്രശ്‌നം എത്രയും വഗേ പരിഹരിയ്ക്കണമെന്നും ഇതു മൂലം ആര്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടാകാന്‍ പാടില്ലെന്നും നാഖ്വി പറഞ്ഞു.

ഇന്ത്യ വിമന്‍സ് പ്രസ് കോര്‍പ്‌സ് (ഐഡബ്ല്യൂപിസി) സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകമാരോട് സംസാരിയ്ക്കുകയായിരുന്നു നാഖ്വി. 1992 ല്‍ ബാബറി മസ്ജിദ് പൊളിച്ച്ത ഭരണഘാടനാപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസിനോട് ഇക്കാര്യം അന്വേഷിയ്ക്കൂ. അവരാണ് ഉത്തരം നല്‍കേണ്ടതെന്ന് നാഖ്വി പറഞ്ഞു.

Muktar Abbas

ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. കേന്ദ്രത്തില്‍ അന്ന് പിവി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണമായിരുന്നു. ബിജെപിയിലെ പ്രമുഖനായ മുസ്ലീം നേതാവാണ് നാഖ്വി.പാര്‍ട്ടിയില്‍ മുസ്ലിം പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും കുറവാണെന്നും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും നാഖ്വി പറഞ്ഞു

English summary
BJP vice-president Mukhtar Abbas Naqvi on Monday said that a solution needed to be found to the Ram temple issue within the constitutional framework.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X