കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടുകൂടായ്മയുടെ പുതിയമുഖം; ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാജര്‍പട്ടിക

  • By Rohini
Google Oneindia Malayalam News

ദില്ലി: നമ്മള്‍ ഇപ്പോഴും 21 ആം നൂറ്റാണ്ടി തന്നെയാണോ.. എന്നാല്‍ വിശ്വാസങ്ങളും സംസ്‌കാരങ്ങളും ഇപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കഴിയാതെ പാതിയില്‍ തന്നെ നില്‍ക്കുകയാണെന്ന് തോന്നുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഈ കാലത്തും ഉണ്ട് എന്നതിന് ഒരുപാട് തെളിവുകള്‍ ഇതിനോടകം കേരളത്തില്‍ തന്നെ കണ്ടു കഴിഞ്ഞു.

ഇപ്പോഴിതാ പഞ്ചാബില്‍ തൊട്ടുകൂടായ്മയുടെ ന്യൂജനറേഷന്‍ സ്റ്റൈല്‍. ജാഗ്രോണിലെ ലജ്പത് റായ് ഡിഎവി കോളേജില്‍ ബയോമാട്രിക് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക ഹാജര്‍ പട്ടിക. ഇത് പുതിയ കാലത്തിന്റെ തൊട്ടുകൂടായ്മയുടെ പരിഷ്‌കരണ രൂപമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

 lajpat-rai-dav-collage-jagraon

സ്‌കോളര്‍ഷിപ്പില്‍ പ്രവേശനം നേടിയ എല്ലാ ദളതി വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമായും ഹാജര്‍ രേഖപ്പെടുത്തണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഗവണ്‍മെന്റ് കോളേജിലും എയ്ഡഡ്-ഗവണ്‍മെന്റ് കോളേജിലും ഇത് ബാധകമാണ്. ഇതിന് വേണ്ടി ലജ്പത് റായ് ഡിഎവി കോളേജില്‍ ദളിതര്‍ക്ക് മാത്രമായി പ്രത്യേക ഹാജര്‍പട്ടിക തയ്യാറാക്കി. എന്നാല്‍ തങ്ങള്‍ ഹാജര്‍ രേഖപ്പെടുത്തില്ല എന്ന പറഞ്ഞ് പ്രതിഷേധിയ്ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

താഴ്ന്ന ജാതിയില്‍ പെട്ട തങ്ങളെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും ആരൊക്കെയാണ് ദളിതര്‍ എന്ന് വേര്‍തിരിച്ച് കാണിക്കുകയാണ് ഉദ്ദേശമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിയ്ക്കുന്നു. എന്നാല്‍ സംവരണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനുള്ള ഫണ്ട് സ്വരൂപിക്കാനും സ്‌കോളര്‍ഷിപ്പ് നല്‍കാനുമാണ് ഇത്തരത്തില്‍ വേര്‍തിരിവ് കാണിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

English summary
Dalit students at the Lajpat Rai DAV College in Jagraon have alleged that authorities have instituted a separate biometric attendance system just for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X