ദീപാവലി ആഘോഷം അയോധ്യ ക്ഷേത്രത്തില്‍; വിവാദ പ്രസ്താവനയുമായി സ്വാമി, മുസ്ലിംകളുടെ ലക്ഷ്യം ഭൂമി

  • Written By:
Subscribe to Oneindia Malayalam

മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലി ആഘോഷം രാമക്ഷേത്രത്തില്‍ വച്ച് നടത്താനകുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്ര നിര്‍മാണത്തിന് വേണ്ട എല്ലാ സാഹചര്യവും ഒരുങ്ങിയിട്ടുണ്ട്. നിര്‍മാണ സാമഗ്രികള്‍ ഒരുക്കി കഴിഞ്ഞു. നിര്‍മാണം ഉടന്‍ തുടങ്ങാന്‍ സാധിക്കും. അടുത്ത ദീപാവലി ആഘോഷം അയോധ്യയില്‍ പുതിയ ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ സാധിക്കുമെന്നും സ്വാമി പറഞ്ഞു.

Bjp

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പുതിയ നിയമത്തിന്റെ ആവശ്യമില്ല. നരസിംഹ റാവു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഭൂമി ഹിന്ദുക്കളുടേതാണൈന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ഹിന്ദുക്കള്‍ ജയിക്കും. പുതിയ നിയമം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. പക്ഷേ അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ കേസില്‍ വിജയമുണ്ടാകും. തനിക്ക് അക്കാര്യത്തില്‍ സംശയമില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

സുന്നി വഖഫ് ബോര്‍ഡ് വെറുതെ അവകാശവാദം ഉന്നയിക്കുകയാണ്. അലഹാബാദ് ഹൈക്കോടതിയില്‍ അക്കാര്യം ബോധ്യപ്പെട്ടതാണ്. എതിര്‍വാദം ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് ആരാധിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കാണ്. മുസ്ലിംകള്‍ക്ക് അക്കാര്യത്തില്‍ അവകാശമില്ല. അവര്‍ക്ക് ഭൂമിയില്‍ മാത്രമാണ് താല്‍പ്പര്യമെന്നും സ്വാമി ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Next Diwali celebration in Ram Temple, says Subramanian Swamy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്