കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലീന്‍ ഗംഗ പദ്ധതി; ഗോമുഖ് മുതല്‍ ഹരിദ്വാര്‍ വരെ പ്ലാസ്റ്റിക് നിരോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: അങ്ങേയറ്റം മാലിന്യംകൊണ്ട് നിറഞ്ഞ ഗംഗയെ മാലിന്യത്തില്‍ നിന്നും മുക്തമാക്കാന്‍ കര്‍ശന നടപടികളുമായി നാഷണല്‍ ഗ്രീന്‍ ട്രൈബൂണല്‍. ഇതിന്റെ ഭാഗമായി ഗോമുഖ് മുതല്‍ ഹരിദ്വാര്‍വരെ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഗ്രീന്‍ ട്രൈബൂണല്‍ ഉത്തരവിട്ടു. ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഫിബ്രുവരി 1 മുതല്‍ നിരോധനം പൂര്‍ണമായും പ്രാബല്യത്തിലാകും.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗംഗയില്‍ നിക്ഷേപിച്ചാല്‍ ഇനിമുതല്‍ കര്‍ശന നടപടിയാകും സ്വീകരിക്കുക. ഹോട്ടലുകള്‍, ആശ്രമങ്ങള്‍, ധര്‍മശാലകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് എന്‍ജിടി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 5,000 മുതല്‍ 20,000 രൂപവരെയാകും മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ ഇവരില്‍ നിന്നും പിഴയീടാക്കുക.

ganga1

ഹോട്ടലുകള്‍ക്കും ധര്‍മശാലകള്‍ക്കും 5,000 രൂപ വീതവും, ആശുപത്രികള്‍ക്ക് 20,000 രൂപവരെയുമാകും പിഴ ഈടാക്കുക. തെറ്റ് ആവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന് എന്‍ജിടി അറിയിച്ചു. അതേസമയം ഗംഗയില്‍ നടക്കുന്ന സാഹസിക വഞ്ചി തുഴച്ചിലിന് നിരോധനം ഏര്‍പ്പെടുത്തിയില്ല. വഞ്ചിതുഴയല്‍ മാലിന്യത്തിന് കാരണമാകുന്നില്ലെന്ന് എന്‍ജിടി വിലയിരുത്തി.

ചെറുകിട, വന്‍കിട കമ്പനികളും ഹോട്ടലുകളുമെല്ലാം വന്‍തോതിലുള്ള മാലിന്യമാണ് ഗംഗയില്‍ നിക്ഷേപിക്കുന്നത്. ഗംഗയില്‍ വിശുദ്ധ സ്‌നാനത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരും ഗംഗയെ മലിനമാക്കുന്നതില്‍ പിന്നിലല്ല. കോടിക്കണക്കിന് രൂപ ഇതിനികം തന്നെ ഗംഗ ശുചിയാക്കാന്‍ ചെലവഴിച്ചുകഴിഞ്ഞെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയ ലക്ഷണമില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ കര്‍ശന നടപടിയിലേക്ക് കടക്കാതെ ഗംഗയെ മാലിന്യത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എന്‍ജിടിയുടെത്.

English summary
NGT orders ban on use of plastic from Gomukh to Haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X