കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍: പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനെ മര്‍ദ്ദിക്കാന്‍ ശ്രമം

Google Oneindia Malayalam News

ദില്ലി: അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളിയതോടെ നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ മണിക്കൂറുകള്‍ക്കകം നടപ്പിലാക്കും. തിഹാര്‍ ജയിലില്‍ കൃത്യം 5.30 നാണ് വധശിക്ഷ നടപ്പിലാക്കുക. ഏറെ നാടകീയമായ രംഗങ്ങളായിരുന്നു അര്‍ധരാത്രി മുതല്‍ സുപ്രീം കോടതിക്ക് അകത്തും പുറത്തും അരങ്ങേറിയത്. സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനു നേരെ കോടതി വളപ്പില്‍ പ്രതിഷേധം ഉയര്‍ന്നു. കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് എപി സിങ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലരെ പ്രകോപിതരാക്കുകയായിരുന്നു. അഭിഭാഷകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരെ എറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചത്.

അതേസമയം, പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയതോടെയാണ് പാതിരാത്രിയോടെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു.

 ap-

എന്നാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരുന്നു കുറ്റവാളിക്ക് വേണ്ടി ഹാജരായ അ‍ഡ്വ. എപി സിങ് സുപ്രീംകോടതിയിലും ഉന്നയിച്ചത്. പ്രതികളിലൊരാളായ പവന്‍ ഗുപ്ത പ്രായ പൂര്‍ത്തിയായ വ്യക്തിയല്ലെന്നും പവനെ പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് കേസില്‍ പെടുത്തുകയായിരുന്നുമെന്നാണ് രണ്ടരക്ക് വാദം തുടങ്ങിയപ്പോള്‍ ആദ്യം എപി സിങ് ഉന്നയിച്ചത്. ഈ കേസിന്‍റെ യഥാര്‍ത്ഥ പേര് നിര്‍ഭയ കേസ് എന്നല്ലെന്നും വസന്ത് വിഹാര്‍ എസ്ഐ ആണ് അങ്ങനെ ഉള്‍പ്പെടുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു.

Recommended Video

cmsvideo
പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോകോപ്പി പോലും എടുക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും എപി സിംഗ് കോടതിയില്‍ പറഞ്ഞു. പവന്‍ ഗുപ്തയുടെ പ്രായവുമായി ബന്ധപ്പെട്ടുള്ള ചില സ്കൂള്‍ രേഖകള്‍ എപി സിംഗ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വിചാരണ സമയത്ത് ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ തന്നെ അത് തള്ളിയതല്ലേയെന്നും കോടതി ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കളഞ്ഞതിനാല്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് മാത്രം പറഞ്ഞാല്‍ മതിയെന്നും ഭാനുമതി വ്യക്തമാക്കി. തുടര്‍ന്നും ചില വാദങ്ങള്‍ അതെല്ലാം കോടതി തള്ളി.

തൂക്കിക്കൊല്ലും എന്ന് അറിയാം... പക്ഷേ, രണ്ടോ മൂന്നോ ദിവസം നിർത്തിവച്ചുകൂടെ...കെഞ്ചിപ്പറഞ്ഞ് അഭിഭാഷകൻതൂക്കിക്കൊല്ലും എന്ന് അറിയാം... പക്ഷേ, രണ്ടോ മൂന്നോ ദിവസം നിർത്തിവച്ചുകൂടെ...കെഞ്ചിപ്പറഞ്ഞ് അഭിഭാഷകൻ

English summary
nirbhaya case: protest against ap sing with in court premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X