അരവിന്ദ് പനഗാരിയ നീതി ആയോഗ് വിട്ടു: ഇനി യുഎസില്‍ പ്രൊഫസറുടെ റോളില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സാമ്പത്തിക ശാസ്ത്രജ്ഞനും നീതി ആയോഗ് വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗാരിയ രാജിവച്ചു. നീതി ആയോഗിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് രാജിവച്ചിട്ടുള്ളത്. എന്നാല്‍ ഓഗസ്റ്റ് അവസാനം വരെ തല്‍സ്ഥാനത്ത് തുടരുമെന്നും അധ്യാപനത്തിലേയ്ക്ക് തിരികെപ്പോകേണ്ടതുണ്ടെന്നും പനഗാരിയ വ്യക്തമാക്കി. തിരികെ അമേരിക്കയിലേയ്ക്ക് പോയ ശേഷം സെപ്തംബര്‍ അഞ്ചിന് കൊളംബിയ സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പ്രൊഫസറായി പ്രവേശിക്കുമെന്നും പനഗാരിയ കൂട്ടിച്ചേര്‍ത്തു.

ആസൂത്രണ കമ്മീഷന് പകരമായി മോദി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗിന്‍റെ ഉപാധ്യക്ഷനായി 2015 ജൂണിലാണ് പനഗാരിയ നിയമിതനാവുന്നത്. പ്രമുഖ ഇന്തോ- അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പനഗാരിയ കൊളംബിയ സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറായിരിക്കെയാണ് നീതി ആയോഗിന്‍റെ ഉപാധ്യക്ഷനായെത്തുന്നത്. നേരത്തെ ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു.

arvind

കോളേജ് പാര്‍ക്കിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയില്‍ പ്രൊഫറായി സേവനമനുഷ്ഠിച്ചിട്ടുള്ള പനഗാരിയ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, വേണ്ടിയും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍, യുഎന്‍സിടിഎഡി, തുടങ്ങിയ സംഘടനകള്‍ക്ക് വേണ്ടിയും സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രിന്‍സ്റ്റ്ണ്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് പനഗാരിയ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയത്.

English summary
Arvind Pangariya has resigned as vice chairman of Niti Aayog, reported the Press Trust of India today. The economist says he will return to academia in the US.
Please Wait while comments are loading...