സ്വാതന്ത്യദിനം: ദില്ലിയില്‍ അതീവ സുരക്ഷ, പാരാഗ്ലൈഡറുകള്‍ക്കും ഡ്രോണുകള്‍ക്കും വിലക്ക്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ 71ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ കര്‍ശന നിര്‍ദേശങ്ങളുമായി ദില്ലി പോലീസ്. തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഡ്രോണുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് ദില്ലി പോലീസിന്‍റെ നീക്കം. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. എന്നാല്‍ വിലക്ക് ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച വരെ നീളുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ദില്ലി പോലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പാരാ ഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാ​ങ് ഗ്ലൈഡേഴ്സ്, യുഎവി, യുഎഎസ്, മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, റിമോര്‍ട്ട്ലി എയര്‍ ക്രാഫ്റ്റുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, പൈലറ്റഡ‍് എയര്‍ ക്രാഫ്റ്റുകള്‍ എന്നിവയ്ക്ക് വിലക്ക് ബാധകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വാതതന്ത്ര്യ ദിനാഘോഷത്തിനിടെ പൊതുജനങ്ങള്‍ക്കോ വിശിഷ്ട വ്യക്തികള്‍ക്കോ സുപ്രധാന സ്മാരകള്‍ക്ക് നേര്‍ക്കോ ഭീകരാക്രമണം, രാജ്യ വിരുദ്ധ പ്രവര്‍ത്തനം, ക്രിമിനല്‍ നടപടികള്‍ എന്നിവ ഉണ്ടാകാനാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് നീക്കമെന്ന് ദില്ലി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷവും ഇത്തരം ഉപകരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

 independence-02-1501
English summary
With just 14 days more to go before India celebrates its 71th Independence Day on August 15, the Delhi police decided to put a ban on all sub-conventional flying activities in the city on Monday.
Please Wait while comments are loading...