കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസം വാടക വീട്ടില്‍; റിയല്‍എസ്റ്റേറ്റുകാര്‍ കോടികള്‍ വിലയിട്ട ഭൂമി 250 പാവങ്ങള്‍ക്ക് ദാനംചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ഭൂവനേശ്വര്‍: ഭൂമിയുടെ വില എന്താണെന്ന് ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അറിയാം. തൊട്ടാല്‍ പൊള്ളുന്ന വിലയുള്ള ഭൂമിയില്‍ പണമിറക്കി ആദായം കൊയ്യാനാണ് മനുഷ്യന്റെ ശ്രമം. പക്ഷെ മുഗുദ സൂര്യനാരായണ്‍ ആചാരി ഇതിന് ശ്രമിച്ചില്ല. താമസം വാടക വീട്ടില്‍ ആണെങ്കിലും തന്റെ ഉടമസ്ഥതയിലുള്ള 2.3 ഏക്കര്‍ ഭൂമി ഭൂരഹിതരായ 250 പാവങ്ങള്‍ക്ക് വിതരണം ചെയ്തു ഇദ്ദേഹം.

ജില്ലാ സമ്മേളനങ്ങളില്‍ വാക്‌പോര്; സിപിഐ സിപിഎം തര്‍ക്കം രൂക്ഷമാകുന്നുജില്ലാ സമ്മേളനങ്ങളില്‍ വാക്‌പോര്; സിപിഐ സിപിഎം തര്‍ക്കം രൂക്ഷമാകുന്നു

ഒഡീഷയിലെ കൊറാപുത് ജില്ലയിലാണ് അറുപതുകാരനായ ആചാരി കുടുംബത്തോടൊപ്പം കഴിയുന്നത്. മക്കളും, അവരുടെ ഭാര്യമാരും, പേരക്കുട്ടികളും, മാതാപിതാക്കളും അടക്കം 15 പേരാണ് വാടക വീട്ടില്‍ തിങ്ങിക്കൂടി ജീവിച്ചുവരുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വാതിലും, ജനലും നിര്‍മ്മിക്കുന്ന ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പണമുണ്ടായിട്ട് നന്മ ചെയ്യാം എന്ന് ചിന്തിക്കുന്നവരെ ഞെട്ടിച്ചാണ് ആചാരി തന്റെ കൈയിലുള്ള ഭൂമി പാവങ്ങള്‍ക്ക് മുറിച്ച് നല്‍കിയത്.

home

2.3 ഏക്കര്‍ ഭൂമിയാണ് 250 പേര്‍ക്കായി ആചാരി വീതിച്ചത്. ഇതില്‍ അവസാനത്തെ 10 പേര്‍ക്ക് ദാനം ചെയ്തതിന്റെ രേഖകള്‍ ഞായറാഴ്ച കൈമാറി. 20 വര്‍ഷം മുന്‍പ് നടത്തിയ ഒരു പ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ മനുഷ്യന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ല രീതിയില്‍ ജീവിച്ച വ്യക്തിയാണ് ആചാരി. ഒരു ക്ഷേത്രത്തിന്റെ പണി തീര്‍ക്കുന്ന വേളയില്‍ ഒരു പൂജാരിയാണ് ഭൂമി ദാനം ചെയ്യുന്നത് നന്മയാണെന്ന് ഇദ്ദേഹത്തോട് പറഞ്ഞത്.

പക്ഷെ സാമ്പത്തികമായ വീഴ്ച പെട്ടെന്നായിരുന്നു. ഉണ്ടായിരുന്ന വീടും മറ്റും വിറ്റ് വാടക വീട്ടിലായി ജീവിതം. പക്ഷെ പറഞ്ഞ വാക്ക് അദ്ദേഹം മറന്നില്ല. ദാരിദ്ര്യത്തില്‍ ജീവിക്കുമ്പോഴും തൊഴിലാളികള്‍ക്കും, വിധവകള്‍ക്കും, നോക്കാന്‍ ആളില്ലാത്തവര്‍ക്കും അദ്ദേഹം ഭൂമി ദാനം ചെയ്തുവന്നു. വര്‍ക്ക്‌ഷോപ്പ് നടത്താന്‍ ലീസിന് സര്‍ക്കാര്‍ ഭൂമിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ത്യാഗമെന്ന് അറിയുമ്പോള്‍ കണ്ണ് നിറയാതെ തരമില്ല.

തങ്ങള്‍ക്ക് ആചാരി ഒരു മനുഷ്യനല്ല ദൈവമാണെന്ന് ഇദ്ദേഹം ഭൂമി നല്‍കിയ ഒരു വിധവ പറയുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ 3-4 കോടി നല്‍കാമെന്ന് പറഞ്ഞ ഭൂമിയാണ് ആചാരി വെറുതെ നല്‍കിയതെന്ന് മനസ്സിലാകുമ്പോഴാണ് ഇദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പം തിരിച്ചറിയാന്‍ കഴിയുന്നത്.

English summary
Odisha man living in rented house donates 2.3 acres to poor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X