കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓരോ നാല് മണിക്കൂറിലും ഒരാള്‍'; പീഡനക്കേസില്‍ അറസ്റ്റിലാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും

  • By Gowthamy
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ഒരു ജുവനൈല്‍ ആയിരുന്നു. ഇയാള്‍ പെണ്‍കകുട്ടിയോട് കാണിച്ച ക്രൂരതകള്‍ പുറത്തു വന്നതിനു പിന്നാലെ ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാള്‍ക്ക് ശിക്ഷയില്‍ ഇളവു ലഭിക്കുകയായിരുന്നു.

 റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം: എന്താണ് ബാഡ് റാബിറ്റ്, നിങ്ങളറിയേണ്ട കാര്യങ്ങള്‍ റഷ്യയിലും ഉക്രൈനിലും റാന്‍സംവെയര്‍ ആക്രമണം: എന്താണ് ബാഡ് റാബിറ്റ്, നിങ്ങളറിയേണ്ട കാര്യങ്ങള്‍

നിര്‍ഭയ കേസ് പുറത്തു വന്നതിനു പിന്നാലെയാണ് കുട്ടിപ്പീഡകരെ കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിച്ച് തുടങ്ങിയത്. ജുവനൈലിന്റെ പ്രായം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി അടക്കം രംഗത്തു വരികയും. ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ അത്രയ്ക്ക് ശുഭകരമല്ലെന്നാണ് സൂചനകള്‍. പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്.

കുട്ടിപ്പീഡകര്‍ കൂടുന്നു

കുട്ടിപ്പീഡകര്‍ കൂടുന്നു

ഇന്ത്യയില്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഓരോ നാല് മണിക്കൂറിലും

ഓരോ നാല് മണിക്കൂറിലും

ഇന്ത്യയില്‍ ഓരോ നാല് മണിക്കൂറിലും ഒരു ജുവനൈല്‍ പീഡനക്കേസില്‍ അറസ്റ്റിലാകുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്കു നേരെ ആക്രമണം

സ്ത്രീകള്‍ക്കു നേരെ ആക്രമണം

സ്ത്രീകളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട്് ഓരോ രണ്ട് മണിക്കൂറിലും ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലാകുന്നുണ്ടെന്നും വിവരങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു.

പീഡനക്കേസില്‍ അറസ്റ്റിലായത്

പീഡനക്കേസില്‍ അറസ്റ്റിലായത്

2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ 2054 പ്രായപൂര്‍ത്തിയാകാത്തവരാണ് പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് കണക്കുകള്‍. അതായത് ഓരോ നാല് മണിക്കൂറിലും ഒരാള്‍ എന്ന കണക്കിന്.

 സ്ത്രീകളെ ആക്രമിച്ചതിന്

സ്ത്രീകളെ ആക്രമിച്ചതിന്

സ്ത്രീകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 1627 പേരും 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പിടിയിലായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണം കൂടുന്നു

എണ്ണം കൂടുന്നു

പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം 2014 മുതല്‍ 2016 വരെ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും സ്ത്രീകളെ ആക്രമിച്ചതിന് അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സാമൂഹിക പ്രശ്‌നം മാത്രമല്ല

സാമൂഹിക പ്രശ്‌നം മാത്രമല്ല

ഇത് സാമൂഹിക പ്രശ്്‌നം മാത്രമല്ലെന്നാണ് പ്രമുഖ സോഷ്യോളജിസ്റ്റുകളും സൈക്കോളജിസ്റ്റുകളും പറയുന്നത്. ഇത് വലിയൊരു മാനസിക പ്രശ്‌നം കൂടിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളോടുള്ള മനോഭാവം

സ്ത്രീകളോടുള്ള മനോഭാവം

സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്നും അവര്‍ ഫറയുന്നു. സ്ത്രീകളെ ആക്രമിക്കുന്നതിനും പീഡിപ്പിക്കുന്നതിനും പ്രോത്സാഹകനം നല്‍കുന്ന സമൂഹത്തിന്റെ മനോഭാവം കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
one minor held for rape every 4 hours in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X