കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് ജെല്ലിക്കെട്ടിനൊരുങ്ങി; എതിര്‍പ്പുമായി ഒരു വിഭാഗം, ആവശ്യം ശക്തമായ നിയമം!!!

Google Oneindia Malayalam News

ചെന്നൈ: ആറ് ദിവസമായി തമിഴ്‌നാട്ടില്‍ നടന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാനം ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കെ എതിര്‍പ്പുമായി നാട്ടുകാര്‍. ആറ് മാസത്തെ കാലാവധി മാത്രമുള്ള ഓര്‍ഡിനന്‍സിന് പകരം ശക്തമായ നിയമനിര്‍മാണം നടത്തണമെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ ഉന്നയിക്കുന്ന ആവശ്യം. താല്‍ക്കാലികമായി ലഭിച്ച ആശ്വാസത്തിന് പകരം എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള അനുമതി ലഭിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശനിയാഴ്ച ഓര്‍ഡിന്‍സില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച മധുരയിലും സമീപ പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ജെല്ലിക്കെട്ട് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. മധുരയിലെ അളകാനല്ലൂരില്‍ രാവിലെ പത്തുമണിയ്ക്ക് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുമെന്നും മറ്റിടങ്ങളില്‍ 11 മണിയ്ക്കും ജെല്ലിക്കെട്ട് ആരംഭിക്കും.

എതിര്‍പ്പുമായി നാട്ടുകാര്‍

എതിര്‍പ്പുമായി നാട്ടുകാര്‍

അളകാനെല്ലൂരില്‍ ജെല്ലിക്കെട്ട് നടത്തുന്ന വേദിയ്ക്ക് സമീപത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. ഓര്‍ഡിനന്‍സിന് പകരം ഒരു കോടതിയ്ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തമായ നിയമം കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മുഖ്യമന്ത്രിയെ തടയും

മുഖ്യമന്ത്രിയെ തടയും

ഞായറാഴ്ച രാവിലെ 10മണിയ്ക്ക അളകാനല്ലൂരില്‍ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധുരയിലേക്കുള്ള റോഡുകളില്‍ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

പിന്‍മടങ്ങാതെ തമിഴ്ജനത

പിന്‍മടങ്ങാതെ തമിഴ്ജനത

സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ട് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താമെന്ന ഓര്‍ഡിനന്‍സിന് മൂന്ന് കേന്ദ്രമന്ത്രാലയങ്ങളുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ മറീന ബീച്ചില്‍ നിന്ന് തിരിച്ചുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായിട്ടില്ല.

 രണ്ടു വര്‍ഷത്തിന് ശേഷം

രണ്ടു വര്‍ഷത്തിന് ശേഷം

2014ല്‍ ജെല്ലിക്കെട്ടിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയോടെ ജെല്ലിക്കെട്ട് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ജെല്ലിക്കെട്ടിനുള്ള വേദിയൊരുങ്ങുന്നത്.

 അനുനയിപ്പിക്കാന്‍

അനുനയിപ്പിക്കാന്‍

പ്രതിഷേധക്കാരെ അനുനയിപ്പിച്ച് ജെല്ലിക്കെട്ട് നടത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒരുങ്ങുന്നത്

റെയില്‍പാത ഉപരോധം

റെയില്‍പാത ഉപരോധം

ചെന്നൈയിലെ മറീന ബീച്ചിലും മധുരയിലെ അളകനല്ലൂരിലും ജെല്ലിക്കെട്ട് നടത്തിപ്പിന് ആവശ്യമായ ശക്തമായ നിയമം വേണമെന്നും താല്‍ക്കാലിക ആശ്വാസം അപര്യാപ്തമാണെന്നും കാണിച്ചുള്ള പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ റെയില്‍പ്പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

English summary
Tamil Nadu Governor Vidyasagar Rao on Saturday promulgated an Ordinance, paving the way for the bull-taming sport of Jallikattu to be held in Madurai and other parts of the state on Sunday, but that failed to resolve the standoff as protesters stuck to their demand for an amendment in the Central law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X