കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയെഴുതിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി

  • By Neethu
Google Oneindia Malayalam News

മുസാഫര്‍: കഴിഞ്ഞ ദിവസം ബിഹാറിലെ മുസാഫറില്‍ നടന്ന ആര്‍മി ക്ലര്‍ക്ക് പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷയെഴുത്തിപ്പിച്ച ആര്‍മി ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് പട്‌ന കോടതി നോട്ടീസ് നല്‍കി.

സംഭവത്തില്‍ യൂണിയന്‍ ഡിഫന്‍സ് സെക്രട്ടറി, ആര്‍മി റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്.ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിങില്‍ നിന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

01-1456802264-testintheirunderwear

പരീക്ഷ നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ദിനു കുമാറാണ് പട്‌ന കോടതിയില്‍ പാരാതി നല്‍കിയത്. പട്‌നയില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്താണ് പരീക്ഷ നടത്തിയതെന്നും നീതിയുക്തമാല്ലാത്ത കാര്യം നടന്നതായി അറിഞ്ഞിലെന്നും പരാതിയ്ക്ക് മറുപടിയായി കോടതി പറഞ്ഞു.

മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ട വിശദീകരത്തില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍, ഇത്തരത്തില്‍ ഒരു പരീക്ഷ നടത്തിയത് മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നതെന്നും, ഉദ്യോഗാര്‍ത്ഥികൡ നിന്നും ഉയര്‍ന്നു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിയന്ത്രിതമായി നടക്കുന്ന കോപ്പിയടിയും, മൊബൈല്‍ ഫോണ്‍ ഉപയോഗവും ഉണ്ടെന്ന് അറിഞ്ഞിരുന്നു. ഇത് തടയുന്നതിനാണ് വസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുത്തിപ്പിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷച്ചതിലും കൂടൂതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തിയിരുന്നു. ഇവരെയെല്ലാം പരിശോധിക്കുക ദുഷ്‌കരമായിരുന്നു അതിനാല്‍ ലോക്കല്‍ ആര്‍മി ഉദ്യോഗസ്ഥര്‍ എടുത്ത തീരുമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Patna HC serves notice to Defence Secretary, minister Parrikar seeks report from Army Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X