പെട്രോള്‍ വില വാണംവിട്ട പോലെ മുകളിലേക്ക്... കോണ്‍ഗ്രസും ഇടതുപക്ഷവും പ്രക്ഷോഭത്തിന്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് പെട്രോൾ വില സർവ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോൾ കോൺഗ്രസു ഇടതുപാർട്ടികളും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് കോൺഗ്രസിന്റെ സമരം. നവംബർ ഒന്ന് മുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര സംഘടിപ്പിക്കും കോൺഗ്രസ്. വിലക്കയറ്റം, പെട്രോൾ വില, കോവളം കൊട്ടാരം തുടങ്ങിയ വിഷയങ്ങളാകും കേരള യാത്രയിൽ കോൺഗ്രസ് ഉയർത്തുക.

സംഘികളേ ചുമ്മാ തള്ളല്ലേ... മോദിയുടെ പെട്രോൾ വില @50നെ പൊളിച്ചടുക്കി തോമസ് ഐസക്ക്! കിടിലം കണക്കുകൾ!!

ദില്ലി അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം സംഘടിപ്പിക്കുന്നു. ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൻ ഒപ്പ് ശേഖരണത്തിനാണ് ഒരുങ്ങുന്നത്. ഉടനെ തന്നെ പെട്രോൾ വില കുറയ്ക്കാൻ‌ സർക്കാർ മുൻകൈയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആവശ്യപ്പെട്ടു. പെട്രോൾ വിലക്കയറ്റത്തിനെതിരെ 10 ലക്ഷം ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സമർപ്പിക്കാനാണ് കോൺഗ്രസ് പരിപാടി.

petrol

അതേസമയം പെട്രോൾ വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ തയ്യാറെടുപ്പ്. കോൺഗ്രസ് സർക്കാരിനെ പോലെ ബി ജെ പി സർക്കാരും എണ്ണക്കമ്പനികൾക്ക് മുന്നിൽ മുട്ടുമടക്കി എന്നാണ് ഡി വൈ എഫ് ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ് കളിയാക്കുന്നത്. പെട്രോൾ വിലയുടെ കാര്യം വരുമ്പോൾ കോൺഗ്രസും ബി ജെ പിയും ഒരേ തൂവൽ പക്ഷികളാണ്. റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Petrol price rise: Congress and Left parties to protest.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്