പെട്രോള്‍ പമ്പുകളില്‍ ഇനി കാഷ്‌ലെസ് ഇടപാടില്ല, കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടിന് ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിലാണ് പമ്പുടമകളുടെ പ്രതിഷേധം.

petrol
2000 രൂപയ്ക്ക് നിലവില്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണുള്ളത്. 0.25 മുതല്‍ 1 ശതമാനം വരെ വിനിമയ ചാര്‍ജ് വേണമെന്നാണ് എച്ച്ഡിഎഫ്സി ആവശ്യപ്പെടുന്നത്. ഇനിയും നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്നാണ് പമ്പുടമകളുടെ നിലപാട്.

നോട്ട് നിരോധനത്തിന് ശേഷം കാര്‍ഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് 0.75 ശതമാനം വിലക്കുറവും ലഭിച്ചിരുന്നു.

English summary
petrol pumps will not accept credit and debit cards
Please Wait while comments are loading...